ദമ്മാം: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ പോയി എറണാകുളം അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കുന്ന ആലപ്പുഴ സ്വദേശിയും ദമ്മാം ടൌണ്‍ നവോദയ ഖലീജ് ഫസ്റ്റ് യുണിറ്റ് മെമ്പറായ സജിമോന് ചികിത്സ സഹായം കൈമാറി. ഖലീജ് മേഖല പ്രസിഡണ്ട് ഉണ്ണി.കെ.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടൌണ്‍ നവോദയ സാമൂഹ്യ ക്ഷേമകണ്‍വീനര്‍ അയൂബ് കൊടുങ്ങല്ലൂര്‍ സഹോദരനായ രമണന് കൈമാറി. ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി, കേന്ദ്ര എക്‌സികുട്ടീവ് അംഗം കൃഷ്ണകുമാര്‍ മേഖല സെക്രട്ടറി നൗഫല്‍ വെളിയംകോട്, ഏരിയ എക്‌സികുട്ടീവ് അംഗങ്ങളായ സുലൈമാന്‍ തിരൂര്‍, മനോഹരന്‍ പുന്നക്കല്‍, ഹരി തോപ്പില്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ റൈജു.ടി.പി, ബിജു, പ്രഗല്‍കുമാര്‍, വിനോദ്, ഷൈന്‍, രഘു എന്നിവരും യുണിറ്റ് പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു, അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സന്തോഷ്‌കുമാര്‍ നന്ദി രേഖപെടുത്തി.