ഭാര്യയേയും രണ്ടു മക്കളേയും കൊന്ന കുറ്റത്തിന് കണ്ണൂരുകാരൻ സാജുവിന് 40 വര്‍ഷത്തെ ശിക്ഷ നല്‍കി യുകെ നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതി

ലണ്ടൻ : ഭാര്യയേയും രണ്ടു മക്കളേയും കൊന്ന കണ്ണൂരുകാരനായ പ്രതി സാജുവിന് 40 വർഷം ശിക്ഷ വിധിച്ച് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതി. ഇരട്ട കൊലപാതകത്തിന് യുകെ കോടതി വിധിക്കുന്ന പരമാവധി ശിക്ഷയാണ് കോടതി നല്‍കിയത് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതി.

വിധി പ്രസ്താവത്തിനു മുന്‍പ് അസ്വസ്ഥനായിരുന്നു പ്രതിയായ സാജു. വിധി കേള്‍ക്കാന്‍ എത്തിയത് വിരലില്‍ എണ്ണാവുന്ന മലയാളികള്‍ മാത്രം; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ മലയാളി യുകെയില്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യം; കൊലപാതകത്തിന് പ്രേരണ ഭാര്യയില്‍ ഉള്ള സംശയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധി കേള്‍ക്കാന്‍ എത്തിയത് വിരലില്‍ എണ്ണാവുന്ന മലയാളികള്‍ മാത്രം ആയിരുന്നു . അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ മലയാളി യുകെയില്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ് . കൊലപാതകത്തിന് പ്രേരണ ഭാര്യയില്‍ ഉള്ള സംശയം ആയിരുന്നു .

യുകെയിൽ നഴ്സായി ജോലിചെയ്തിരുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്. നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗില്‍ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം അഞ്ജുവിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയില്‍ സര്‍ക്കാര്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു

Top