
മസ്‌കത്ത്: ഒമാന്‍ ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍ യുഎഇ നഗരമായ ഫുജൈറയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. അടുത്ത മാസം 12 മുതല്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതം നടത്തും. മേഖലയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് സലാം എയര്‍ സി ഇ ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് പറഞ്ഞു.