സ്വന്തം ലേഖകൻ
ഡബ്ലിൻ: ശമ്പളത്തിൽ ഏകീകരണം ആവശ്യപ്പെട്ട് ഹയർസെക്കൻഡറി അധ്യാപകർ എഎസ്ടിഐയുടെ നേതൃത്വത്തിൽ രാജ്യത്ത് നടത്തിയ സമരം അവസാന ഘട്ടത്തിലേയ്‌ക്കെന്നു സൂചനകൾ. അസോസിയേഷൻ ഓഫ് സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് ഇൻ അയർലൻഡിന്റെ നേതൃത്വത്തിൽ രാജ്യത്ത് അധ്യാപകരുടെ ശമ്പളത്തിൽ തുല്യത വേണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. സമരം താല്കാലികമായി പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. ഇതേ തുടർന്നാണ് അടുത്ത ദിവസം മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനു ധാരണയുണ്ടായതെന്നാണ് സൂചനകൾ.
സമരം പിൻവലിക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം യൂണയിനും വിദ്യാഭ്യാസ വകുപ്പും ചർച്ച നടത്താൻ ധാരണയിൽ എത്തിയിരുന്നു. ടീച്ചേഴ്‌സ് കോളീഷ്യൻ കൗൺസിൽ ചെയർപേഴ്‌സൺ അന്ന പെറിയുടെ മധ്യസ്ഥതയിലാണ് ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നത്. വർക്ക് പ്ലേസ് റിലേഷൻ കമ്മിഷൻ കൊളീഷ്യൻ സർവീസ് ഡയറക്ടർ പെറിയാണ് ഇതു സംബന്ധിച്ചു ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ സമരത്തിൽ നിന്നു പിന്നോട്ടു പോകാൻ അധികൃതർ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് സൂചനകൾ.
അധ്യാപക സംഘടനകളും വിദ്യാഭ്യാസ വകുപ്പും പ്രത്യേകം പ്രത്യേകം വിഷയത്തിൽ അധികൃതരുമായി ചർച്ച നടത്തും. തുടർന്നാവും ഇവർ രണ്ടു കൂട്ടരോടും ഒന്നിച്ചു ചർച്ച നടത്തുക. പ്രത്യേകം നടത്തുന്ന ചർച്ചകളിൽ ധാരണ ഉണ്ടായാൽ സമരം പിൻവലിക്കുമെന്നാണ് സൂചന.