സ്വന്തം ലേഖകൻ
ഡബ്ലിൻ: അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് ഇൻ അയർലൻഡിന്റെ നേതൃത്വത്തിൽ ശമ്പള പരിഷ്‌കരണം എന്ന ആവശ്യം ഉന്നയിച്ച് ഏഴു ദിവസത്തെ സമരത്തിനൊരുങ്ങുന്നു. ഈ മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിനിടയിലാണ് സമരം നടത്തുന്നതിനു അസോസിയേഷൻ തയ്യാറെടുക്കുന്നത്. ഒക്ടോബർ 27, നവംബർ എട്ട്, 16, 24, 29 ഡിസംബർ ആറ് ഏഴ് എന്നീ തീയതികളിലാണ് ഇനി അസോസിയേഷൻ സമരം നടത്താനൊരുങ്ങുന്നത്. സമരത്തിന്റെ ഭാഗമായി അധ്യാപകർ നടത്തുന്ന പരീക്ഷാ വാല്യുവേഷൻ, സൂപ്പർവിഷൻ ജോലികളിൽ നിന്നും വിട്ടു നിൽക്കുയും ചെയ്യും.
പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ ശമ്പളം സംബന്ധിച്ചുള്ള തർക്കമാണ് ഇപ്പോഴത്തെ സമരത്തിന്റെ പ്രധാന കാരണമായിരിക്കുന്നത്. എല്ലാ അധ്യാപകർക്കും ഒരേ ജോലിയ്ക്കു ഒരേ ശമ്പളം വേണമെന്ന നിർദേശമാണ് തങ്ങൾക്കു മുന്നോട്ടു വയ്ക്കാനുള്ളതെന്നു എസ്ടിഐ പ്രസിഡന്റ് ഇഡി ബ്രയീൻ ആവശ്യപ്പെട്ടു.