ഡബ്ലിന്‍: ഉപപ്രധാനമന്ത്രി ജോണ്‍ബര്‍ട്ടണെ പ്രതിഷേധത്തിനിടെ തടഞ്ഞ സംഭവത്തില്‍ ജോബ്‌സ്ടൗണ്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍ ഡബ്ലിനില്‍ നടന്ന റാലിയില്‍ അണിനിരന്നു. ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ വാട്ടര്‍ചാര്‍ജിനെതിരെ ജോബ്‌സ്ടൗണില്‍ നടന്ന പ്രതിഷേധത്തില്‍ തടഞ്ഞുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ക്ക് കോടതി സമന്‍സയച്ച സാഹചര്യത്തിലാണ് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് നടന്ന റാലി നടത്തിയത്. പൗരസ്വാതന്ത്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് റാലിയുടെ സംഘാടകര്‍ പറയുന്നു.
ഡബ്ലിന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം താലഗട്ടിലെ ജോബ്‌സ്ടൗണില്‍ വാട്ടര്‍ ചാര്‍ജിനെതിരെ നടന്ന പ്രതിഷേധ റാലിയിലാണ് പ്രതിഷേധക്കാര്‍ ബര്‍ട്ടനെ തടഞ്ഞത്. ആന്റി ഓസ്റ്ററിറ്റി അലൈന്‍സ് ടിഡി പോള്‍ മുര്‍ഫി, ഡബ്ലിന്‍ കൗണ്‍സിലര്‍മാരായ കെയ്‌റന്‍ മഹോന്‍, മിക് മുര്‍ഫി അടക്കമുള്ളവര്‍ക്കെതിരെ ബര്‍ട്ടനെ തടഞ്ഞതിന് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം പ്രതിഷേധ റാലിയില്‍ പങ്കെടുത്ത 27 പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍വരെ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരോട് ഒക്ടോബര്‍ 29 ന് ചില്‍ഡ്രന്‍സ് കോര്‍ട്ടിലും മുതിര്‍ന്നവരോട് നവംബര്‍ 2 ന് ഡബ്ലിന്‍ ഡിസ്ട്രിക്ട് കോര്‍ട്ടിലും ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഫാള്‍സ് ഇംപ്രിസണ്‍മെന്റ്, വൈലറ്റ് ഡിസോഡര്‍, ക്രിമിനല്‍ ഡാമേജ് ളമഹലെ ശാുൃശീെിാലി,േ ്ശീഹലി േറശീെൃറലൃ, രൃശാശിമഹ റമാമഴല എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.