ബിജു കരുനാഗപ്പള്ളി
മക്ക: സംസം വെള്ളത്തിന് ഇരു ഹറമുകളിലെക്കുമുള്ള ആവശ്യങ്ങള്‍ വരും നാളുകളില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന സംസം ബോട്ടിലുകള്‍ ഇനി പകുതിയേ ലഭിക്കുകയുള്ളൂവെന്ന് കിംഗ് അബ്ദുള്ള സംസം വാട്ടര്‍ പ്രോജക്ട് മാനേജ്‌മെന്റ് അറിയിച്ചു. നിലവില്‍ കുടുംബങ്ങള്‍ക്ക് പത്ത് ലിറ്ററിന്റെ 20 ബോട്ടിലുകളും വ്യക്തികള്‍ക്ക് പത്ത് ലിറ്ററിന്റെ 4 ബോട്ടിലുകളുമാണ് ലഭിച്ചു കൊണ്ടിരുന്നത്. അത് കുടുംബങ്ങള്‍ക്ക് പത്ത് ലിറ്ററിന്റെ 10 ബോട്ടിലുകളും വ്യക്തികള്‍ക്ക് പത്ത് ലിറ്ററിന്റെ 2 ബോട്ടിലുകളുമാണ് ലഭിക്കുക.
മക്കയിലെ കുദായില്‍ സ്ഥിതിചെയ്യുന്ന കിംഗ് അബ്ദുള്ള സംസം ഫാക്ടറിയില്‍ സംസം വെള്ളത്തിന്റെ ശേഖരണവും വിതരണവും നടത്തുന്നത് നാഷണല്‍ വാട്ടര്‍ കമ്പനിയാണ്, വ്യക്തികള്‍ക്ക് നാലിന് പകരം രണ്ടു ബോട്ടിലുകളും കുടുംബങ്ങള്‍ക്ക് 20 നുപകരം 10 ബോട്ടിലുകളും പതിനഞ്ച് ദിവസത്തെ ഇടവേളയില്‍ നല്‍കുവാന്‍ നാഷണല്‍ വാട്ടര്‍ കമ്പനിയോട് കിംഗ് അബ്ദുള്ള സംസം വാട്ടര്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.