സാംസങ് ഗ്യാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

പി.പി ചെറിയാൻ

ലോസ് ആഞ്ചൽസ്: സാംസങ് ഗാലക്‌സി നോട്ട് 7 സ്മാർട്ട് ഫോൺ ഉപയോഗിക്കരുതെന്നു ഫെഡറൽ സേഫ്റ്റി റഗുലേറ്റേഴ്‌സ് ഉപഭോക്താക്കൾക്കു മുന്നറിയിപ്പു നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

samung
ഇത്തരം ഫോൺ കൈവശം ഉള്ളവർ ഓഫാക്കി വയ്ക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യണമമെന്നും ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ ലിത്തിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ച് തീ പിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നു സാംസങ്് ഇലക്ട്രോണിക്‌സ് കമ്പനി ഫോണിന്റെ വിൽപന കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു.
യുഎസ് കൺസ്യൂമർ പ്രോട്ടക്ടഡ് സേഫ്റ്റി കമ്മിഷൻ സാംസങ് കമ്പനിയുമായി സഹകരിച്ചു ഫോണുകൾ തിരികെ വിളിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്നവർ കയറ്റി വയ്ക്കുന്ന ലഗേജുകൾ ഫോണുകൾ ഉൾപ്പെടുത്തുകയോ യാത്ര ചെയ്യുമ്പോൾ ചാർജ് ചെയ്യുകയോ ചെയ്യരുതെന്നും പ്രത്യേകം നിർദേശിച്ചിരുന്നു. മൂന്നാഴ്ച മുൻപാണ് ഈ ഫോൺ മാർക്കറ്റിൽ വിൽപനയ്ക്കായി എത്തിച്ചത്.

Top