മഴയ്ക്കും കടലാക്രമണത്തിനും മുന്നറിയിപ്പ്: തീരങ്ങളിൽ മണൽചാക്കുകൾ നിരത്തി സുരക്ഷയൊരുക്കി

സ്വന്തം ലേഖകൻ

സിഡ്‌നി: ആസ്‌ട്രേലിയൻ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നു വീടുകൾക്കു സുരക്ഷ ഉറപ്പാക്കാൻ മണൽചാക്കുകൾ നിരത്തുന്നു. സിഡ്‌നിയിലെ തീരപ്രദേശങ്ങളിലുള്ള മില്യൺ ഡോളർ വീടുകളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് ഇപ്പോൾ രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അധികൃതർ മണൽചാക്കുകൾ നിരത്തുന്നത്.
സിഡ്‌നിയിലെ തീര പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ തീരമേഖലയിൽ മണൽചാക്കുകൾ നിരത്തി സുരക്ഷ ഉറപ്പാക്കുന്ന്. പ്രദേശത്ത് ഏതാണ്ട് നൂറുകണക്കിനു വീടുകളാണ് ഇപ്പോഴുള്ളത്. ഈ പ്രദേശത്ത് ശക്തമായ മഴയും കടലാക്രമണവുമുണ്ടായാൽ പ്രദേശം ആകെ തകർന്നു തരിപ്പണമാകും. ഇതു മൂൻകൂട്ടി കണ്ടാണ് ഇപ്പോൾ നൂറു മീറ്റർ ഉയരത്തിൽ ഇവിടെ മണൽചാക്കുകൾ നിരത്തുന്നത്.
ഒരു ലക്ഷം കീലോ മണലാണ് ഇതിനായി ശേഖരിച്ചിരിക്കുന്നത്. ഇതോടൊപ്പം ചാക്കുകളും എത്തിച്ചിട്ടുണ്ട്. യന്ത്രസഹായത്തോടെ മണൽചാക്കുകളിൽ നിറച്ച ശേഷം ഇത് കടൽത്തീരത്ത് അടുക്കി വയ്ക്കും. തുടർന്ന് അപകടം ഉണ്ടാകാതിരിക്കാൻ വേണ്ട മുന്നറിയിപ്പുകളും നൽകും. എല്ലാ വർഷവും മഴക്കാലത്ത് ഇത്തരത്തിൽ ശക്തമായ മുന്നറിയിപ്പുമായി അധികൃതർ എത്താറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top