സണ്ണി ഇളംകുളത്തിന്റെ ചരമവാർഷികദിനത്തിൽ;’സണ്ണി സ്മൃതി സംഗീത സന്ധ്യ’ അവിസ്മരണീയമായി

ഡബ്ലിൻ :അയർലണ്ടിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് ഏറെ വ്യക്തി മുദ്ര പതിപ്പിച്ച സണ്ണി ഇളംകുളത്തിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച്‌ വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസും, സണ്ണി ഇളംകുളത്ത് ഫൌണ്ടേഷനും സംയുക്തമായി പാമേഴ്‌സ് ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തിയ’ സണ്ണി സ്‌മൃതിയിൽ സംഗീത സന്ധ്യ’ അവിസ്മരണീയമായി.

ഫൌണ്ടേഷൻ ചെയർമാൻ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രേസ് മരിയ ബെന്നി പ്രാർഥനാഗാനം ആലപിച്ചു.കേരള ഹൌസ് കോ ഓർഡിനേറ്റർ റോയി കുഞ്ചലക്കാട്ട്, വേൾഡ് മലയാളി കൌൺസിൽ ജനറൽ സെക്രട്ടറി റോയി പേരയിൽ, വുമൺസ് ഫോറം ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ജീജ ജോയി, വൈസ് ചെയർമാൻ ജോർജ് പുറപ്പന്താനം എന്നിവർ പ്രസംഗിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സണ്ണി ഇളംകുളത്തിനെ അനുസ്മരിച്ച്‌ എഴുതിയ കവിത രാജു കുന്നക്കാട്ട് ആലപിച്ചു.

യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കട്ടിക്കാട്ട് സ്വാഗതവും, മുൻ ട്രഷറർ തോമസ് മാത്യു നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സംഗീത സന്ധ്യയിൽ പ്രശസ്ത ഗായകരായ അപർണ്ണ സൂരജ്,ശ്യാം ഇസാദ്,ഗ്രേസ് മരിയ ബെന്നി, കരോളിൻ എബ്രഹാം,ലിയ റോജിൽ,അജിത് കേശവൻ, ജിജോ പീടികമല,ഷൈബു ജോസഫ്, ബെന്നി ജോസഫ്,രാധിക ബാലചന്ദ്രൻ,ഷിമ്മി ജിമ്മി,ഗ്ലെൻ ജിജോ, എലൈൻ ജിമ്മി എന്നിവർ ഗാനങ്ങളാലപിച്ചു .സ്വര രാമൻ നമ്പൂതിരി, ആഷ്‌ലിൻ ബിജു എന്നിവർ വയലിനിൽ ഗാനങ്ങൾ അവതരിപ്പിച്ചു.

പരിപാടികൾക്ക് വേൾഡ് മലയാളി കൗൺസിൽ ട്രഷറർ മാത്യു കുര്യാക്കോസ്, മെഡിക്കൽ ഫോറം സെക്രട്ടറി രാജൻ പൈനാടത്ത്, ആർട്സ് സെക്രട്ടറി ജിജോ പീടികമല,ലൂക്കൻ ക്ലബ്‌ വൈസ് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുന്നുംപുറം, ജോസഫ് കളപ്പുരക്കൽ,സിറിൽ തെങ്ങുംപള്ളിൽ,റെജി കുര്യൻ,തോമസ് കളത്തിപ്പറമ്പിൽ, സീജോ കാച്ചപ്പള്ളി, ബിനോയി ജോസഫ്,മാത്യൂസ് ചേലക്കൽ, ജയൻ തോമസ്,ജോൺസൺ ചക്കാലക്കൽ, ഉദയ് നൂറനാട്,ഡൊമിനിക് സാവിയോ, പ്രിൻസ്‌ അങ്കമാലി,ബിജു മാടവന, സാബു കുഞ്ഞച്ചൻ,ഷാജി ആര്യമണ്ണിൽ, ഷോജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.സണ്ണി ഇളംകുളത്തിന്റെ കുടുംബാംഗങ്ങളും അനുസ്മരണത്തിൽ പങ്കെടുത്തു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

2017 ൽ കോട്ടയം നവജീവൻ ട്രസ്റ്റ്‌ ചെയർമാൻ പി യു തോമസ്, തോമസ് ചാഴികാടൻ എംപി എന്നിവരാണ് സണ്ണി ഇളംകുളത്ത് ഫൌണ്ടേഷൻ ഉദ്ഘാടനം ചെയ്തത്.

Top