കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കിടന്ന സന്തോഷ്കുമാർ നാടണഞ്ഞു

ദമ്മാം: രണ്ടു വർഷം മുൻപ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാം അസ്സീസ്യയിൽ എത്തിയ തിരുവനന്തുപുരം പുല്ലുവിള സ്വദേശി സന്തോഷ്കുമാർ ജയിൽ മോചിതനായി നാടണഞ്ഞു. സ്പോൺസറുടെ കീഴിൽ എട്ടുമാസം ജോലി ചെയ്യുകയും തുടർന്ന് സന്തോഷിന്റെ അമ്മയ്ക്ക് അസുഖം മൂർച്ചിക്കുകയും നാട്ടിൽ  പോകുവാൻ അനുവാദം ചോദിക്കുകയും ചെയ്തു. സ്പോൺസർ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നിഷേധി ച്ചു. ഈ വിഷമം മൂലം  സന്തോഷ്‌ മൂന്നു ദിവസം  ജോലിക്ക് പോകുവാൻ തയ്യാറായില്ല. ഇതിനെതുടർന്ന് വീട്ടിൽ  കയറി  കത്തികാട്ടി ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട്   സ്പോൺസർ കള്ളക്കേസിൽ കുടുക്കുകയായിരുന്നു . എട്ടര മാസത്തോളം ജയിലിൽ കിടന്നു . തുടർന്ന് നവോദയ ദമ്മാം ടൌൺ ഏരിയയിലെ പോർട്ട്‌ മേഖല സാമൂഹികക്ഷേമ വിഭാഗം ഈ പ്രശ്നത്തിൽ ഇടപെടുകയും സ്പോൺസറുമായുള്ള നിരന്തര സമ്പർക്കത്തെ തുടർന്ന് 900 റിയാൽ നൽകിയാൽ  പാസ്സ്പോർട്ട്‌  എക്സിറ്റ് അടിച്ചു നൽകാമെന്നേല്ക്കുകയും അങ്ങനെ ചെയ്യുകയും ചെയ്തു.തുടർന്ന് നവോദയ എയർ ടിക്കറ്റ്‌ നല്കി  സഹായിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നവോദയ പോർട്ട്‌ മേഖല സാമൂഹികക്ഷേമ വിഭാഗം കൺവീനർ ഷെരീഫ് തേക്കട, പോർട്ട്‌ യുണിറ്റ് സെക്രട്ടറി ബിജു തോമസ്, പ്രസിഡണ്ട്‌ മുസ്തഫ അഞ്ചങ്ങാടി എന്നിവർ നേതൃത്വം നല്കി.

സന്തോഷ്കുമാറിന് ബിജു തോമസ്‌ ടിക്കറ്റ്‌ നല്കുന്നു.

Top