ജയിൻ മുണ്ടയ്ക്കൽ
ഡാലസ്: നവംബർ അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയെട്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘ഈ മനോഹര തീരത്ത്’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ മനോഹർ തോമസ് ആയിരിക്കും ഈ സല്ലാപം നയിക്കുന്നത്. അമേരിക്കയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മനോഹർ തോമസ്. ഒരു നടനും സംവിധായകനും സംഘാടകനും കൂടിയാണദ്ദേഹം. ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും മനോഹർ തോമസിനോടൊപ്പം അമേരിക്കയിലെ കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
2016 ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയേഴാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘ഔസേപ്പറമ്പിലച്ചനോ’ടൊപ്പം ആയിരുന്നു. ഒരു റോമൻ കത്തോലിക്കാ പുരോഹിതനായ ഡോ: ഔസേപ്പറമ്പിൽ ദൈവശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഉന്നത ബിരുദധാരിയായ ഒരു സംസ്കൃത പണ്ഡിതനാണ്. മനുഷ്യജീവിതവും മതവും ദൈവ വിശ്വാസവും അന്ധവിശ്വാസങ്ങളും സംബന്ധിച്ചുള്ള വിപ്ലവകരമായ പല ആശയങ്ങളും അദ്ദേഹം തൻറെ പ്രബന്ധത്തിലൂടെ കാര്യ കാരണ സഹിതം അവതരിപ്പിക്കുകയുണ്ടായി. ചോദ്യോത്തരവേളയും സജീവവും വിജ്ഞാനപ്രദവുമായിരുന്നു.
കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനക്കാരുടെ ജിഹ്വയായ ‘സത്യജ്വാല’ മാസികയുടെ എഡിറ്റർ ജോർജ്ജ് മൂലേച്ചാലിൽ, മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, ജോൺ കൂന്തറ, ഡോ: രാജൻ മാർക്കോസ്, ഡോ: മോഹൻ മേനോൻ, ഡോ: ജയിസ് ജേക്കബ്, മാർട്ടിൻ ജോസഫ്, എബ്രഹാം മാത്യു,നെബു കുര്യാക്കോസ്, വർഗീസ് സ്കറിയ, തോമസ് ഫിലിപ്പ് റാന്നി, ജേക്കബ് കോര ന്യൂ പോർട്ട്, മോളി ആൻഡ്രൂസ്, മോൻസി മാത്യു, കുരുവിള ജോർജ്ജ്, ജോസുകുട്ടി നോർത്ത് കരോലിന, അബ്ദുൾ പുന്നയൂർക്കുളം, ജോർജ്ജ് വർഗീസ്, ജേക്കബ് തോമസ്, വർഗീസ് എബ്രഹാം, മാത്യു സ്റ്റീഫൻ, പി. പി. ചെറിയാൻ, സി. ആൻഡ്രൂസ്, ജയിൻ മുണ്ടയ്ക്കൽ എന്നിവർ സല്ലാപത്തിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കുവാൻ അന്നേദിവസം രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..
18572320476 കോഡ് 365923
ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8133893395 / 4696203269
Join us on Facebook https://www.facebook.com/groups/142270399269590/
അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം
എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതൽ 12:00 മണി വരെ (EST)
വിളിക്കേണ്ട നമ്പർ: 18572320476 കോഡ് 365923
വിശദ വിവരങ്ങൾക്ക് വിളിക്കുക : 18133893395 or 14696203269
email: [email protected] or [email protected]