സൗദിയിലെ വിദേശ നിക്ഷേപത്തില്‍ അത്ഭുത പൂര്‍വ്വമായ വര്‍ദ്ധനവുണ്ടായെന്ന് നീതിന്യായ മന്ത്രാലയം

സൗദിയിലെ വിദേശ നിക്ഷേപത്തില്‍ അത്ഭുത പൂര്‍വ്വമായ വര്‍ദ്ധനവുണ്ടായെന്ന് നീതിന്യായ മന്ത്രാലയം. ബിസിനസ് ലൈസന്‍സിനായുള്ള അപേക്ഷകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. വാണിജ്യ ലൈസന്‍സ് നേടിയെടുക്കുന്നത് വേഗത്തിലാക്കിയതും ഉടമസ്ഥാവകാശവുമാണ് നിക്ഷേപകരെ ആകൃഷ്ടരാക്കിയതെന്ന് മന്ത്രാലം പറഞ്ഞു. സൗദി അറേബ്യയിലെ നിയമ-നിയന്ത്രണ നടപടികള്‍ ലഘൂകരിച്ചിരുന്നു. ഇത് വിദേശ നിക്ഷേപത്തില്‍ അത്ഭുത പൂര്‍വ്വമായ വര്‍ദ്ധനവുണ്ടാക്കിയെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

ബിസിനസ് ലൈസന്‍സിനായുള്ള അപേക്ഷകളുടെ എണ്ണത്തിലും വര്‍ദ്ധനവ് പ്രകടമാണ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ 157 വാണിജ്യ ലൈസന്‍സുകളാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 68 ആയിരുന്നു. സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ കണക്ക് പ്രകാരം 130 ശതമാനം വര്‍ദ്ധനവാണിത്. രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്ന നിയമ-നിയന്ത്രണ നടപടികള്‍ ഈ വര്‍ദ്ധനവിന് കാരണമായി. എൻജിനീയറിങ്, വിദ്യാഭ്യാസം, റിക്രൂട്ട്മെന്റ് ‌മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒപ്പം ബിസിനസ്സ് ലൈസൻസ് നേടിയെടുക്കാൻ ആവശ്യമായ സമയം കുറഞ്ഞതും നിക്ഷേപകരെ രാജ്യത്തേക്ക് ആകൃഷ്ടരാക്കിയെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായി 3 വാണിജ്യ കോടതികള്‍ തുറന്നു. ഇതിനൊപ്പം വിവിധ നഗരങ്ങളിലായി പൊതു കോടതികളില്‍ പ്രത്യേക വാണിജ്യ ചേംബറുകളും തുറന്നു. ഇത്തരം നടപടികളും നിയമ-നിയന്ത്രണങ്ങളും നിക്ഷേപകരെ രാജ്യത്തേക്ക് ആകൃഷ്ടരാക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Top