സൗദിയില്‍ വിമാനയാത്രക്കാര്‍ക്ക് ഇരുട്ടടി ഇനി മുതല്‍ 3000 രൂപ അധികം നല്‍കേണ്ടിവരും

റിയാദ്: എയര്‍പോര്‍ട്ട് ബില്‍ഡിംഗ് ചാര്‍ജ്ജിന്റെ  പേരില്‍ ഇനിമുതല്‍ സൗദി വിമാനയാത്രക്കാര്‍ കുടുതല്‍ തുക മുടക്കേണ്ടിവരും. ഒണ്‍വേ ടിക്കറ്റിന് ഓരോ അന്ത്രാരാഷ്ട്ര വിമാനയാത്രക്കാരനില്‍ നിന്നും എയര്‍പോര്‍ട്ട് ബില്‍ഡിംഗ് ചാര്‍ജായി 87 സൗദിറിയാല്‍ കൂടുതല്‍ ഈടാക്കാനാണ് വ്യോമയാന വകുപ്പിന്റെ നിര്‍ദേശം.കഴിഞ്ഞ ദിവസം മുതല്‍ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയതോടെ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ മൂവായിരത്തോളം രൂപ അധികം നല്‍കേണ്ടിവരും.

സൗദിയിലേക്കുള്ളതോ സൗദിയില്‍ നിന്ന് പുറത്തേക്കുള്ളതോ ആയ എല്ലാ ടിക്കറ്റുകള്‍ക്കും ഇത് ബാധകമാണ്. നേരത്തെ റിട്ടേണ്‍ ടിക്കറ്റിനു അമ്പത് റിയാല്‍ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 174 റിയാല്‍ ഈടാക്കും. പുതുതായി ഇഷ്യൂ ചെയ്യുന്നതോ റീ ഇഷ്യൂ ചെയ്യുന്നതോ ആയ ടിക്കറ്റുകള്‍ക്കെല്ലാം അധിക നിരക്ക് നല്‍കണം. ഇന്ത്യക്കാര്‍ റിട്ടേണ്‍ ടിക്കറ്റിനു 3200 ഓളം രൂപ അധികം നല്‍കേണ്ടി വരും. ഹജ്ജ് ഉംറ യാത്രക്കാരും വരാനിരിക്കുന്ന സ്‌കൂള്‍ അവധിവേളയില്‍ യാത്ര ചെയ്യുന്നവരുമെല്ലാം ഈ തുക നല്‍കണം ഹജ്ജ് ഉംറ പാക്കേജ് നിരക്കുകള്‍ കൂടാന്‍ ഇത് കാരണമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതാണ്ട് എല്ലാ വിമാനക്കമ്പനികളും മെയ് വരെയുള്ള ടിക്കറ്റ് നിരക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് ഏപ്രില്‍ മുതല്‍ ഈടാക്കേണ്ടിയിരുന്നത് 37400 ഓളം രൂപയായിരുന്നു. പുതിയ സാഹചര്യത്തില്‍ നാല്പതിനായിരത്തോളം രൂപ നല്‍കേണ്ടി വരും. കേരളത്തില്‍ നിന്നുള്ള ഉംറ പാക്കേജ് നിരക്ക് അറുപതിനായിരത്തിലും മുകളില്‍ കടക്കുമെന്നാണ് സൂചന.

Top