സൗദി അറേബ്യയില്‍ രാജകുമാരന്റെ തലവെട്ടി,കൊന്നത് രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് .ശിക്ഷ സൗദി പൗരനെ വെടിവെച്ചു കൊന്ന കുറ്റത്തിന്

സൗദി :നാട്ടുകാരനെ കൊന്ന കുറ്റത്തിന് സൗദിയില്‍ രാജകുമാരനെ തലവെട്ടി.സൗദി പൗരനായ ഒരാളെ വെടിവെച്ചു കൊന്നെന്ന കുറ്റത്തിന് തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെയാണ് സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. വധശിക്ഷയുടെ പുതിയ വര്‍ത്തമാനം സൗദി ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് റിയാദിലെ തമാമില്‍ വെച്ച് ഉണ്ടായ ഒരു വഴക്കിനിടയില്‍ മറ്റൊരു സൗദി അറേബ്യക്കാരന്‍ അദെല്‍ ബിന്‍ സൂലൈമാന്‍ ബിന്‍ അബ്ദുള്‍ കരീം അല്‍ മുഹമ്മദ് എന്നയാളെയാണ് രാജകുമാരന്‍ വെടിവെച്ചു കൊന്നത്.3398
തുടര്‍ന്ന് അല്‍ കബീറിനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഇദ്ദേഹം കുറ്റം ഏറ്റു പറയുകയും ചെയ്തു. പ്രാദേശിക കോടതിയുശട വിധിക്കെതിരേ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈകോടതി വധശിക്ഷ ശരിവെച്ചു. സൗദിയില്‍ സാധാരണഗതിയില്‍ തലവെട്ടിയാണ് ശിക്ഷ നടപ്പാക്കാറ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗദിയില്‍ രാജകുടുംബാംഗങ്ങളെ ശിക്ഷയ്ക്കിരയാക്കുന്നത് അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ 1975 ല്‍ അമ്മാവന്‍ ഫൈസല്‍ രാജാവിനെ കൊന്നതിന്റെ പേരില്‍ ഫൈസല്‍ ബിന്‍ മുസൈദ് അല്‍ സൗദിനെ വധിച്ചതായിരുന്നു മുമ്പുണ്ടായ സംഭവം.
ചൊവ്വാഴ്ചയാണ് രാജകുമാരനെ സൗദി ഭരണകൂടം സിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായി രാജകുടുംബാംഗങ്ങള്‍ക്ക് ഇയളെ കാണാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും കുറച്ച് നേരം ചിലവഴിക്കാനുമുള്ള സമയം ഭരണകൂടം അനുവദിച്ചിരുന്നു. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച രാജകുമാരനെ കുടംബാംഗങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചു. കണ്ണീരോടുകൂടിയാണ് എല്ലാവരും തിരികെ പോയത്. തുടര്‍ന്ന് രാത്രിയോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.
വധശിക്ഷയുടെ കാര്യത്തിലും ലോകത്തില്‍ ഏറ്റവും ക്രൂരമായ ശിക്ഷ നടപ്പാക്കുന്നു എന്നതിലും അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വലിയ പഴി കേള്‍ക്കേണ്ടി വരുന്നതിനിടയിലാണ് സൗദി ഭറണകൂടം സ്വന്തം കുടംബാംഗത്തിന്റെ തല തന്നെ വെട്ടിയത്

Top