ഭാര്യയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ യുവാവ് വെടിവെച്ചു; ചികിത്സയില്‍ കഴിയുന്ന ഡോകട്‌റെ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു

റിയാദ്: ഭാര്യയുടെ പ്രസവം ആശുപത്രിയില്‍ വെച്ചെടുത്ത പുരുഷ ഡോക്ടറെ യുവാവ് വെടിവെച്ചു. റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. ജോര്‍ഡാന്‍ സ്വദേശിയായ ഡോ.മുഹന്നദ് അല്‍ സുബ്‌നാണ് വെടിയേറ്റ്ത്. വെടിയേറ്റ ഡോക്ടറെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഡോക്ടറുടെ അടുത്ത് നന്ദി അറിയിക്കാനെന്ന വ്യാജേനെ എത്തിയ പ്രതി വിളിച്ചിറക്കി പൂന്തോട്ടത്തിലെത്തിക്കുകയും അവിടെ വെച്ച് വെടിവെക്കുകയുമായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് ഡോക്ടര്‍ താഴെ വീണ ഉടന്‍ തന്നെ ഇയാള്‍ രക്ഷപ്പെട്ടു. ഉടന്‍ തന്നെ ഇയാള്‍ പോലീസിന്റെ വലയിലാകുകയായിരുന്നു. എന്നാല്‍ പോലീസ് പിടിയിലായ ഇയാള്‍ ആശുപത്രി അധികൃതര്‍ ലേഡി ഡോക്ടറെ ഏര്‍പ്പാടക്കണമെയാരുന്നെന്ന് കുറ്റപ്പെടുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിക്ക് സുഖപ്രസവമായിരുന്നെന്നും അമ്മയും കുഞ്ഞും പൂര്‍ണആരോഗ്യത്തോടെ ആശുപത്രി വിടുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ചികിത്സയില്‍ കഴിയുന്ന ഡോക്ടറെ ആരോഗ്യവകുപ്പ് ഉപമന്ത്രി ഹമദ് ദുവൈലിഅ് സന്ദര്‍ശിച്ചു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

Top