സൗദി കോടതികളില്‍ ഇംഗ്ലീഷ്, ഉര്‍ദു, തമിഴ് ഭാഷകളിലെ പരിഭാഷകരെ ആവാശ്യമുണ്ട്.പരിഭാഷകരില്ലാത്തതിനാല്‍ കേസ് വിചാരണയ്ക്ക് കാലതാമസം നേരിടുന്നു

റിയാദ്:സൗദി കോടതികളില്‍ ഇംഗ്ലീഷ്, ഉര്‍ദു, തമിഴ് ഭാഷകളിലെ പരിഭാഷകരെ ആവാശ്യമുണ്ട്. പരിഭാഷകരുടെ അഭാവം മൂലം സൗദിയിലെ കോടതികളില്‍ കേസ് വിചാരണയ്ക്ക് കാലതാമസമുണ്ടാക്കുന്നതിനാല്‍ ആണ് പുതിയ നിയമനം നടത്തുന്നത്. ഒരു കോടിയിലേറെ വിദേശികളുള്ള സൗദിയില്‍ വിദേശികള്‍ ഉള്‍പ്പെട്ട നിരവധി കേസുകളാണ് ദിവസവും വിവിധ കോടതികളിലെത്തുന്നത്. പ്രതികളാക്കപ്പെടുന്നവര്‍ക്ക് അറബി ഭാഷ അറിയാത്തതാണ് വിചാരണ വൈകിപ്പിക്കുന്നത്.

സൗദി അറേബ്യയില്‍ വിദേശികളായ പ്രതികളുടെ മൊഴികള്‍ കേള്‍ക്കുന്നതും വിചാരണ വേളയില്‍ കോടതികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതും പരിഭാഷകരുടെ സഹായത്താലാണ്. കോടതികളില്‍ ഔദ്യോഗിക പരിഭാഷകര്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പ്രതികളുടെ രാജ്യങ്ങളുടെ എംബസികളില്‍ നിന്നുള്ള പരിഭാഷകരെയും ആശ്രയിക്കാറുണ്ട്. വിചാരണയ്ക്ക് കോടതികളിലെത്തുന്ന മറ്റു പ്രതികളുടെ സഹായവും ആശയവിനിമയത്തിന് കോടതികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടത്ര യോഗ്യതകളില്ലാത്തതും സ്വന്തം നാട്ടുകാര്‍ക്ക് അനുകൂലമായി ഇടപെടാനുള്ള സാധ്യതയും കണക്കിലെടുത്ത് ഇത് പ്രോത്സാഹിപ്പിക്കരുതെന്നാണ് സൗദിയിലെ അഭിഭാഷകരുടെ അഭിപ്രായം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിഭാഷകരുടെ കുറവ് മൂലം ക്രിമിനല്‍, സിവില്‍, തൊഴില്‍ കേസുകളിലെ വിചാരണ വൈകുന്നുണ്ട്. പ്രധാന നഗരങ്ങളിലെ കോടതികളിലെല്ലാം സ്വദേശികളായ വിവര്‍ത്തകരെ കിട്ടാനില്ല. നീതിന്യായ മന്ത്രാലയത്തിന് കീഴിലുളള പരിഭാഷകരുടെ യോഗ്യത സംബന്ധിച്ച് വ്യക്തമായ നിയമം നിലവിലില്ല. അതേസമയം 74 പരിഭാഷകരെ അടുത്തിടെ നിയമിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രാലയം മീഡിയാ ഡയറക്ടര്‍ പറഞ്ഞു. വിദേശികളായ പരിഭാഷകരെ ഇനിയും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിലപ്പീന്‍സ്, തായ്‌ലന്റ്, ശ്രീലങ്ക, എത്യോപ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ ഭാഷകളിലും ഇംഗ്ലീഷ്, ഉര്‍ദു, തമിഴ് ഭാഷകളിലുമാണ് പരിഭാഷകരെ ആവശ്യമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Top