റിയാദ്: വിദേശികളായ രണ്ടു എത്യോപ്യന്‍ സ്വദേശികളായ ബന്ധിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന്‍ മനാഹി മുഹമ്മദ് ബിന്‍ മനാഹി അല്‍ സഅദി എന്നയാളെ തിങ്കളാഴ്ച റിയാദില്‍വെച്ച് വധശിക്ഷക്ക് വിധേയമാക്കിയതായ വാര്‍ത്ത ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. റിയാദിലാണ് സംഭവം. മനാഫ് മുഹമ്മദ് മനാഹി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. എത്യോപ്യന്‍ സ്വദേശികളായ രണ്ടു പേരെയാണ് മനാഫ് കൊലപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയ കാര്യം സ്ഥിരീകരിച്ചത്. കാറില്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി പട്ടിണിക്കിട്ട് കൊന്നുവെന്നാണ് കേസ്.
എത്യോപ്യന്‍ പൗരന്‍മാരായ രണ്ടുപേരെയും ഇയാള്‍ തന്റെ കാറില്‍ തടഞ്ഞുവയ്ക്കുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ഭക്ഷണമോ വെള്ളമോ നല്‍കാതെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നു കണ്ടെത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളി. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പൊലീസ് പിടിയിലായ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.കൃത്യം നടത്തിയ ശേഷം പൊലീസിന്റെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടിരുന്നു പ്രതി. മയക്കുമരുന്നിന് അടിമയായ പ്രതി അതുകഴിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കുറ്റം സമ്മതിച്ച ശേഷം ജനറല്‍ കോടതി പ്രതിക്കെതിരെ കുറ്റപത്രം പുറപ്പെടുവിച്ചു. വധശിക്ഷയ്‌ക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നു. അപ്പീല്‍ കോടതിയും സുപ്രീംകോടതിയും കീഴ്‌കോടതിയുടെ വിധിയെ പിന്തുണച്ചു. തുടര്‍ന്ന് നിയമപരമായ മാര്‍ഗത്തിലൂടെ നീങ്ങാന്‍ രാജകല്‍പന വന്ന സാഹചര്യത്തിലാണ് പ്രതിയെ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികളെ പട്ടിണിക്കിട്ട് കൊന്നു; സ്വദേശി പൗരന് വധശിക്ഷ
Tags: saudi execution