ഇറാന്‍ ആണവകരാര്‍ സംബന്ധിച്ച് അമേരിക്ക നല്‍കിയ ഉറപ്പില്‍ സംതൃപ്തിയെന്ന് സൌദി അറേബ്യ. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും സൌദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇറാന്‍ വിഷയത്തിലുണ്ടായ ആശങ്കകള് ദൂരീകരിച്ചതായി സൌദി വിദേശകാര്യ മന്ത്രി അറിയിച്ചത്
വൈറ്റ് ഹൌസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സൌദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറും സല്‍മാന്‍ രാജാവിനൊപ്പമുണ്ടായിരുന് ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നിലപാടിനോട് സൌദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് സഖ്യരാജ്യങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആശങ്കകള് കൂടിക്കാഴ്ചയിലൂടെ ദൂരീകരിക്കപ്പെട്ടതായി സൌദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രതികരിച്ചു.
ക്യാമ്പ് ഡേവിഡ് ഉച്ചകോടിയുടെ പുരോഗതിയും കൂടിക്കാഴ്ചയില്‍ വിഷയയമായി. ഐസ് ഭീഷണി, യെമന്‍, സിറിയ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. ഇത് രണ്ടാം തവണയാണ് ബരാക് ഒബാമയും സല്‍മാന്‍ രാജാവും കൂടിക്കാഴ്ച നടത്തുന്നത്.