പി.പി ചെറിയാൻ
ന്യൂജേഴ്‌സി: ന്യൂ ജേഴ്‌സി അറ്റ്‌ലാന്റിക്ക് സിറ്റിയിൽ സെപ്റ്റംബർ 12 നു വൈകിട്ട് നടന്ന മിസ് അമേരിക്ക 2017 പേജന്റ് മത്സരത്തിൽ സിവി ഷീൽഡ് (21) കിരീടമണിഞ്ഞു.
മിസ് അർക്കൻസാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്ന സാവി ഷീൽഡ് മത്സരത്തിൽ പങ്കെടുത്ത 52 സുന്ദരിമാരെ പിൻതള്ളിയാണ്് സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷത്തെ മിസ് അമേരിക്ക മിസ് ജോർജിയ ബെറ്റി കാന്റൽ മത്സര വിജയിയെ കിരീടമണിയിച്ചു.
സൗത്ത് കരോളിനായിൽ നിന്നുള്ള റേച്ചൽ വയറ്റ് ഫസ്റ്റ് റണ്ണർ അപ്പായും മിസ് ന്യൂയോർക്കിൽ മത്സരത്തിൽ പങ്കെടുത്ത കാമിളി സിംസ് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
അർക്കൻസിസ് യൂണിവേഴ്‌സിറ്റിയിൽ ആർട്ട് പ്രധാന വിഷയമായി പഠനം തുടരുന്ന മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട സാവി മത്സരത്തിന്റെ എല്ലാ രംഗങ്ങളിലും മികച്ച നിലവാരമാണ് പുലർത്തിയത്. ഇന്ത്യൻ വംജജയായി മത്സരത്തിൽ പങ്കെടുത്ത മിസ് റോഡ് ഐലൻഡ് സുന്ദരി ശ്രുതി നാഗരാജൻ ഫൈനൽ മത്സരത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും തിളങ്ങിയില്ല.