സവിതാ ഹാലപ്പനോവറിന്റെ മരണം: വിചാരണ ഉടന്‍ ആരംഭിക്കും

ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് ഇന്ത്യന്‍ യുവതി സവിത ഹാലപ്പനോവര്‍ മരിച്ച കേസില്‍ ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നുണ്ടായ ചികിത്സയിലെ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ സവിതയുടെ ഭര്‍ത്താവായ പ്രവീണ്‍ ഹാലപ്പനോവര്‍ നല്‍കിയ കേസിന്റെ വിചാരണ ഉടന്‍ നടക്കുമെന്ന് പ്രവീണിന്റെ സോളിസിറ്റര്‍ അറിയിച്ചു. 10 ദിവസത്തിനുള്ളിലുള്ള ഒരു തീയതിയില്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ അടുത്തയാഴ്ച നല്‍കുമെന്നും ഹൈകോടതി അനുവദിച്ചുതരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2012 ഒക്ടോബര്‍ 31 നാണ് സവിത മരിച്ചത്. കഴിഞ്ഞ ദിവസം സവിതയുടെ മൂന്നാം ചരമവാര്‍ഷികമായിരുന്നു. അയര്‍ലന്‍ഡില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു.

ദന്തഡോക്ടറായ കര്‍ണാടകയിലെ ബഗല്‍കോട്ട് സ്വദേശിയായിരുന്ന സവിത 2008 ല്‍ അയര്‍ലന്‍ഡില്‍ എഞ്ചിനീയറായിരുന്ന പ്രവീണ്‍ ഹാലപ്പനോവറുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് അയര്‍ലന്‍ഡിലേക്കെത്തുന്നത്. അയര്‍ലന്‍ഡിലെത്തിയ ശേഷം ഡെന്റല്‍ ക്ലിനിക്ക് പ്രാക്ടീസ് ആരംഭിക്കാനുള്ള പരീക്ഷ പാസായി അനുമതി നേടിയെടുക്കുകയും ചെയ്തു. ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ കഴിയുമ്പോഴാണ് നടുവേദനയെ തുടര്‍ന്ന് സവിതയെ ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡോക്ടര്‍ കാതറിന്‍ ഓസ്ബറിയുടെ കീഴില്‍ അഡിമിറ്റ് ചെയ്യുന്നത്. സവിത പതിനേഴ് ആഴ്ച ഗര്‍ഭിണിയായിരുന്നു. പ്രസവം അപകടമാണെങ്കില്‍ അബോര്‍ഷന്‍ നടത്താമെന്ന് പ്രവീണ്‍ പറഞ്ഞെങ്കിലും ഐറിഷ് നിയമമനുസരിച്ച് അബോര്‍ഷന്‍ ചെയ്യാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗര്‍ഭധാരണത്തെ തുടര്‍ന്നുണ്ടായ അണുബാധ രൂക്ഷമാകുകയും തുടര്‍ന്ന് സവിത 2012 ഒക്ടോബര്‍ 28 ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ തുടര്‍ന്ന് അയര്‍ലന്‍ഡിലും ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ഐറിഷ് അബോര്‍ഷന്‍ നിയമത്തിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമുയര്‍ന്നു. അമ്മയുടെയും കുഞ്ഞിന്റെ ജീവന് തുല്യാവകാശം നല്‍കുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതി നീക്കം ചെയ്യണമെന്ന ആവശ്യമുയര്‍ന്നു. അമ്മയുടെ ജീവന് ഭീഷണിയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അബോര്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യവും അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്നുമുള്ള ആവശ്യം ശക്തമായി. ആംനെസ്റ്റി ഇന്റര്‍നാഷണലും അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതിഷേധം വ്യാപകമായപ്പോള്‍ അബോര്‍ഷന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഉത്തരവിടുകയും അമ്മയുടെ ജിവന് ഭീഷണിയാകുന്ന(റിസ്‌ക് ടു ലൈഫ്) സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമം പാസാക്കുകയും ചെയ്തു. എന്നാല്‍ റിസ്‌ക് ടു ലൈഫ് എന്നതിന് കൃത്യമായ നിര്‍വചനം നല്‍കാത്തതുകൊണ്ട് അബോര്‍ഷന്‍ നിയമവും പഴേ രീതിയില്‍ തന്നെ തുടരുകയാണ്.

സവിത മരണത്തിന് കാരണക്കാരായ എച്ച്എസ്ഇ അധികൃതര്‍ക്കും ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ കാതറിന്‍ അസ്റ്റ്‌ബെറിയ്ക്കുമെതിരെ പ്രവീണ്‍ നിയമപോരാട്ടം തുടങ്ങി. ഡോക്ടറുടെയും അധികൃതരുടെയും അവഗണനയാണ് സവിതയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമപോരാട്ടം. കഴിഞ്ഞവര്‍ഷം മെയില്‍ സവിതയെ തനിക്ക് നഷ്‌പ്പെടുത്തിയ അയര്‍ഡലന്‍ഡിനോടും പ്രവീണ്‍ വിട പറഞ്ഞ് പ്രവീണ്‍ അമേരിക്കയിലേക്ക് കുടിയേറി. അയര്‍ലന്‍ഡില്‍ നിന്ന് പോയെങ്കിലും സവിതയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെയുള്ള പോരാട്ടം തുടരുകയാണ്.

Top