സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു പതിനെട്ടു വയസു പൂർത്തിയായാൽ വിദ്യാഭ്യാസത്തിന്റെ രേഖകൾ ഇവർക്കു കൈമാറുമെന്നു സ്‌കൂൾ അധികൃതർ വ്യക്തമാക്കി. പുതിയ ഡേറ്റാ പ്രോട്ടക്ഷൻ നിയമ പ്രകാരമാണ് ഇപ്പോൾ പ്രോഗ്രസ് കാർഡും കുട്ടികളുടെ അച്ചടക്കം അടക്കമുള്ള രേഖകൾ അടങ്ങിയ സ്‌കൂൾ ഡയറിയും അധികൃതർ കൈമാറുന്നത്. രാജ്യത്ത് നടപ്പാക്കിയ പുതിയ ഡേറ്റാ പ്രൊട്ടക്ഷൻ നിയമം അനുസരിച്ചാണ് ഇപ്പോൾ പുതിയ നടപടികളും നിയമവും രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഇത്തരത്തിൽ 18 വയസു പൂർത്തിയാകുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കൾക്കു ഓട്ടോമാറ്റിക്കായുള്ള വിവരങ്ങളുണ്ടാകില്ലെന്നും ഡേറ്റാ പ്രോട്ടക്ഷൻ നിയമപ്രകാരം അധികൃതർ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ നാഷണൽ അസോസിയേഷൻ ഓഫ് പ്രിൻസിപ്പൽസ് ആൻഡ് ഡെപ്യൂട്ടി പ്രിൻസിപ്പൽസാണ് ഇത്തരത്തിലുള്ള തീരുമാനം ഇപ്പോൾ എടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ഇവരുടെ സംഘടനയ്ക്കു നിയമോപദേശം ലഭിക്കുകയും ചെയ്തിരുന്നു. യുവാക്കളും പ്രായപൂർത്തിയായ വിദ്യാർഥികളും പഠിക്കുന്ന അഡൾട്ട് ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് ഇനി മുതൽ ഇത്തരം നിയമങ്ങൾ അധികൃതർ നടപ്പാക്കുന്നത്.
ഇത്തരത്തിലുള്ള വിഷയങ്ങളിൽ സ്‌കൂൾ അധികൃതർ കൃത്യമായ ഇടപെടൽ നടത്തുകയും ഉറപ്പുണ്ടാകുകയും വേണ്ടത് അടിയന്തര ആവശ്യമാണെന്നു അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഞ്ചു വയസുമുതൽ തന്നെ പല സ്‌കൂളുകളും ഇത്തരത്തിൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചു തുടങ്ങുന്നുണ്ട്. എന്നാൽ, 18 വയസുപൂർത്തിയായ കുട്ടികളുടെ വിശദാംശങ്ങളോ, ഇവരുടെ നിയമപരമായ അവകാശങ്ങളെയോപ്പറ്റി പല സ്‌കൂൾ അധികൃതരും അജ്ഞരാണെന്ന വിവരവും അടുത്തിടെ പുറത്തു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള രേഖകൾ ഉടൻ തന്നെ സ്‌കൂൾ അധികൃതർ കൈമാറുമെന്നും തുടർന്നു ഇവിടങ്ങളിലെല്ലാം നിയമം അടിയന്തരമായി നടപ്പാക്കാൻ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽമാരുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും സംഘടനാ ഭാരവാഹികൾ അറിയിച്ചു.