ബിജു കല്ലുമല
ദമ്മാം , ഇന്റര്‍ നാഷണല്‍ ഇന്ധ്യന്‍ സ്കൂള്‍ സമയ മാറ്റവുമായുംട്രാന്‍സ്പോര്‍ട്ട് പരിഷക്കരണവുമായി ബന്ധപെട്ട് രക്ഷിതാക്കളുടെ ഇടയില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ആവിശ്യപെട്ടു .
പുതിയതായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന സമയ പരിഷ്ക്കരണം രക്ഷിതാക്കളെ പ്രതികൂലമായി ബാധിക്കും , ജോലി സമയം ക്രമീകരിച്ചാണ് പല രക്ഷിതാക്കളും കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നത് , സമയ മാറ്റം വരുന്നതോടുകൂടി ഇത് സാധ്യമല്ലാത്ത അവസ്ഥ ഉണ്ടാക്കും . ഇതുമായി ബാധപെട്ടു രക്ഷിതാക്കളില്‍ നിന്നും നിരവധി പരാതികള്‍ ഓ ഐ സി സി ക്ക് ലഭിച്ചിട്ടുണ്ട് ,
ദമ്മാമിലെ പൊതുസമൂഹത്തെ ആകെ ബാധിക്കുന്ന ഒരുവിഷയത്തില്‍ നയപരമായ തീരുമാനം എടുക്കുമ്പോള്‍ മുഖ്യധാര സംഘടനകളുമായി ഒരു ആശയ വിനിമയം നടത്തുവാന്‍ സ്കൂള്‍ മാനേജ്‌മെന്‍റ് തയ്യാറാകണമായിരുന്നു . രക്ഷിതാക്കളുടെ പ്രതിനിധികള്‍ ആയി തിരഞ്ഞെടുക്കപെട്ടവര്‍ക്ക് അവരുടെ താല്പര്യം സംരക്ഷിക്കാനും ബാധ്യതയുണ്ട് , ഇലക്ഷന്‍ സമയങ്ങളില്‍ സംഘടനകളുടെ പിന്തുണയ്ക്കായി പിറകെ നടക്കുന്നവര്‍ സ്ക്കൂളില്‍ നയപരമായ ഒരു മാറ്റം വരുത്തുമ്പോള്‍ ആശയവിമിനയം നടത്തുന്നത് ആരോഗ്യപരമായ കീഴ്വഴക്കം ആണെന്നും അത് ഒരുപരിധി വരെ പൊതു സമൂഹത്തിന്‍റെ സംശയം ദുരൂഹരിക്കാന്‍ സഹായിക്കുമെന്നും ഓ ഐ സി സി പ്രസിഡണ്ട് ബിജു കല്ലുമല പ്രസ്താവനയില്‍ പറഞ്ഞു .
പുതിയ സമയമാറ്റം പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്പനിയെ സഹായിക്കാന്‍ ആണെന്നും , കരാറുമായി ഒട്ടനവധി സംശയങ്ങളും ആക്ഷേപങ്ങളും രക്ഷിതാക്കള്‍ ഓ ഐ സി സി ഉള്‍പ്പെടെയുള്ള സംഘടനകളുമായി പങ്കുവെചിട്ടുണ്ട് ഇതിന്‍റെ നിജസ്ഥിതി അറിയുവാന്‍ രക്ഷിതാക്കള്‍ക്ക് അവകാശം ഉണ്ടെന്നും ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു . തിരഞ്ഞെടുപ്പ് വേളയില്‍ സംഘടനകളുടെ പിന്തുണയോടെ നോമിനേഷന്‍ കൊടുത്തവരുടെ നോമിനേഷന്‍ തള്ളിക്കാന്‍ പ്രവര്‍ത്തിച്ച ഒരു ലോബി ഈ പരിഷക്കരണത്തിന്റെയും പിന്നിലുണ്ട് എന്ന് ഓ ഐ സി സി സംശയിക്കുന്നു .
ഈ വിഷയത്തില്‍ ശക്തമായ നടപടികളുമായി രക്ഷിതാക്കളോടൊപ്പം ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി മുന്നോട്ടു പോകും ,
സമാന ചിന്താഗതിക്കാരായ സംഘടനകളുമായി ഈ വിഷയത്തില്‍ ആശയവിനിമയം നടത്തുംമെന്നും ഓ ഐ സി സി റീജിണല്‍ കമ്മിറ്റി അറിയിച്ചു .