ഡബ്ലിന്‍: അഭയാര്‍ഥികളിലെ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി കോളജ് സ്ഥാപിക്കുന്ന കാര്യം അനുഭാവ പൂര്‍ണം പരിഗണിക്കുമെന്നു ഹയര്‍ എഡ്യുക്കേഷന്‍ അതോറിറ്റി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു കോളജുകള്‍ സ്ഥാപിക്കുന്നതിനായി പ്രത്യേക ഫണ്ട് കണ്ടെത്തുമെന്നാണ് ഹയര്‍ എഡ്യുക്കേഷന്‍ അതോറിറ്റി പറയുന്നത്.
എന്നാല്‍, ഇതു സംബന്ധിച്ചു സര്‍ക്കാര്‍ തലത്തിലുള്ള അംഗീകാരമാണ് ഇനി അധികൃതര്‍ പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ മൂന്നാം തലത്തിലുള്ള അംഗീകാരവും ഇതിനായി പ്രതീക്ഷിക്കുന്നുണ്ട്. രാജ്യാന്തര തലത്തിലുള്ള പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി പലപ്പോഴും ഇത്തരത്തില്‍ രാജ്യത്ത് സ്‌കൂളുകള്‍ സ്ഥാപിക്കേണ്ടി വരാറുണ്ട്. ഇതേ സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യത്ത് അഭയാര്‍ഥികള്‍ക്കായി സ്ഥാപിക്കുന്ന സ്‌കൂളുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും സര്‍ക്കാരിന്റെയും അംഗീകാരമാണ് ഇനി അധികൃതര്‍ പ്രതീക്ഷിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്റെ മൂന്നാം തല നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്‌കൂളുകള്‍ ആരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്റെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ തങ്ങള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ഹയര്‍ എഡ്യുക്കേഷന്‍ അതോറിറ്റി.