ഇല്ലിനോയ്ഡ്: മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രം ധരിച്ചു കോളജില്‍ വരികയും ക്രിസ്ത്യാനികളും മുസ്ലീംമുകളും ഒരേ ദൈവത്തെയാണ് ആരാധിക്കുന്നതെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇല്ലിനോയ്ഡ് ക്രിസ്ത്യന്‍ കോളജായ വിറ്റണ്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ലാര്‍സിയ ഹാക്കിന്‍സനെ ജോലിയില്‍ നിന്നു പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു ജനുവരി 20 നു ചേര്‍ന്ന ഇല്ലിനോയ്‌സ് ക്രിസ്ത്യന്‍ കോളജ് ഫേക്കല്‍റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ ചെയര്‍മാന്‍ ലിന്‍ കോപ്പിക്കാണ് കൗണ്‍സിലിന്റെ ഐക്യ കണ്‌ഠേനെയുള്ള തീരുമാനം അറിയിച്ചത്. ഹാക്കിന്‍സ് സംഭവം ദേശിയ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു.
പാരീസ് സാന്‍ ബെര്‍ണാഡിനു തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്കു ശേഷം മുസ്ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു പ്രഫസര്‍ നടത്തിയ പരാമര്‍ശമാണ് കോളജ് അധികൃതരെ പ്രകോപിപ്പിച്ചതും സസ്‌പെന്‍ഷനിലേയ്ക്കു നയിച്ചതും. ഇന്നു വിറ്റണ്‍ കോളജ് അധികൃതര്‍ നടത്തിയ പ്രസ്താവനയില്‍ കൗണ്‍സില്‍ തീരുമാനത്തെ തങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നതായി വ്യക്തമാക്കിയിരുന്നു.