ബിജു കല്ലേലിഭാഗം
കൊല്ലം :കടൽകൊലക്കേസിൽ ഇന്ത്യയില്‍ തടവിലുള്ള ഇറ്റാലിയൻ നാവികന്‍ സാല്‍വതോര്‍ ഗിറോണിനെ മോചിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ്. ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയമാണ് യു.എൻ മധ്യസ്ഥ കോടതിയുടെ (പി.സി.എ) വിധി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. നാവികനെ മോചിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യയുമായി ഉടൻ ബന്ധപ്പെടുമെന്നും നാവികൻെറ മടങ്ങിവരവ് ഉറപ്പ് വരുത്തുമെന്നും ഇറ്റലി വ്യക്തമാക്കി.
2012ല്‍ എന്‍റിക ലെക്സി എന്ന കപ്പലില്‍ പ്രവര്‍ത്തിക്കവേ കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റാരോപിതരായ രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാളാണ് ഗിറോണ്‍. ഇടക്ക് ലഭിച്ച പരോള്‍ അല്ലാതെ ഇന്ത്യ വിടാന്‍ അതിനുശേഷം കഴിഞ്ഞിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ നാവികനായ ലത്തോറെ മാര്‍സി മിലാനോക്ക് പക്ഷാഘാതമുണ്ടായതിനെതുടര്‍ന്ന് 2014ല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞു. മിലാനോക്ക് ഇന്ത്യയില്‍ തിരിച്ചത്തൊന്‍ സുപ്രീംകോടതി സെപ്റ്റംബർ 30 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വിചാരണക്ക് തുടര്‍ച്ചയായി താമസം നേരിട്ടതോടെയാണ് ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.