സെപ്റ്റംബർ 11 ഭീകരാക്രമണം: സൗദി അറേബ്യയ്‌ക്കെതിരെ നഷ്ടപരിഹാര ബിൽ ഒബാമ വീറ്റോ ചെയ്യും

പി.പി ചെറിയാൻ

വാഷിങ്ടൺ: 2001 സെപ്റ്റംബറിൽ നടന്ന അൽഖ്വയിദ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കു സൗദി അറേബ്യ നഷ്ടപരിഹാരം നൽകണമെന്നു സെനറ്റ് പാസാക്കിയ ബിൽ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്യുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. യുഎസ് സെനറ്റ് മെയ് മാസമാണ് ഈ ബിൽ ഐക്യകണ്‌ഠേന അംഗീകരിച്ച് പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചത്.
ബിൽ നിയമമായാൽ സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് ഇതിനു നൽകുന്ന വ്യാഖ്യാനം ഭീകരതയ്‌ക്കെതിരെ ഫലപ്രദമായി പ്രതികരിക്കുന്നതിനു ഈ ബിൽ ഉപകരിക്കുകയില്ലെന്നും തുടർന്നു പറയുന്നു.
യുഎസ് സെനറ്റ് ബിൽ പാസാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഒബാമയുടെ വീറ്റോ ദുർബലമാകുന്നതിനുള്ള അണിയറ ശ്രമങ്ങൾ ആരംഭിച്ചു. പ്രാവർത്തികമായാൽ ആദ്യമായിട്ടായിരിക്കും ഒബാമയുടെ വീറ്റോ മറികടക്കുന്നതിൽ സെനറ്റ് വിജയിക്കുന്നത്.
സെനറ്റിന്റെ തീരുമാനം പ്രസിഡന്റ് ഒപ്പിട്ടു നിയമമാകാതിരിക്കുന്നതിനു സൗദി അറേബ്യ ഉന്നതല സമ്മർദം നടത്തിവരുന്നു. സെപ്റ്റംബർ 11 ഞായറാഴ്ച ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ ഒബായ്ക്കു ഈ വിഷയത്തെക്കുറിച്ചു കത്തും നൽകിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top