അമേരിക്കയില്‍ യുവാക്കള്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായി പഠനം. കഴിഞ്ഞ വര്‍ഷം 28 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും സെക്സില്‍ ഏര്‍പ്പെട്ടിട്ടില്ലയെന്നും പഠനം പറയുന്നു. 18 വയസ്സിനും 30 വയസ്സിനും ഇടയിലുളളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. കാരണമായി പഠനം സൂചിപ്പിക്കുന്നത് യുവാക്കള്‍ വീഡിയോ ഗെയിമുകളുടെയും പോണ്‍ വീഡിയോകളുടെയും പുറകെ പോകുന്നതുകൊണ്ടാണ് എന്നാണ്.
വാഷിംഗടണ്‍ പോസ്റ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വീഡിയോ ഗെയിമകളാണ് യുവാക്കളുടെ ഇപ്പോഴത്തെ ഹോബീസ് എന്ന് അഭിപ്രായപ്പെടുന്നവരാണ് അവരില്‍ ഏറെയുമെന്നും പഠനം പറയുന്നു. ദിവസവും പോണ്‍ വീഡിയോകളെ ആശ്രയിക്കുന്നവരും ഉണ്ട്. അമേരിക്കയിലെ സൈക്കോളജിസ്റ്റുകളാണ് സര്‍വ്വേ നടത്തിയത്. അറുപത് വയസ്സിന് മുകളിലുളളവരിലും ലൈംഗികത കുറയുന്നതായാണ് പഠനം പറഞ്ഞുവെക്കുന്നത്. ലൈഗികതയിലെ താല്‍പര്യം കുറഞ്ഞത് അമേരിക്കയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയതുമായി ബന്ധമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.