ചില ലൈംഗിക രീതികള്‍ നിങ്ങളെ അര്‍ബുദ രോഗിയാക്കും

2011 നും 2015 നും ഇടയില്‍ അമേരിക്കയിലുണ്ടായ 21 ബില്ല്യണ്‍ ഡെന്‍റല്‍, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് അവകാശവാദങ്ങള്‍ പരിശോധിച്ചാണ് ഇത്തരം ഒരു പഠനഫലം പുറത്തുവിട്ടത്. അമേരിക്കയില്‍ സ്ത്രീകളുടെ വായയിലുള്ള കാന്‍സര്‍ പുരുഷന്മാരെക്കാള്‍ 3 ഇരട്ടി കൂടുതലാണെന്ന് പഠനം പറയുന്നു. ഇതിനോടൊപ്പം ഇതേ രീതിയില്‍ സ്ത്രീകള്‍ തന്നെയാണ് നാവിലും തൊണ്ടയിലും അര്‍ബുദം വരുന്നവരുടെ എണ്ണത്തിലും മുന്‍പില്‍.  50,000 പേര്‍ക്ക് എങ്കിലും വായിലെ കാന്‍സര്‍ അമേരിക്കയില്‍ പിടിപെടുന്നുണ്ടെന്നും, അതില്‍ 9,500 പേര്‍ മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പഠനത്തില്‍ വായിലെ അര്‍ബുദത്തിന്‍റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത്  human papillomavirus (HPV) ആണെനന് കണ്ടെത്തി.

ഇത് തന്നെയാണ്  സെര്‍വിക്കല്‍, വജെനല്‍, പെനിയല്‍ അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്നത്. എച്ച്പിവി എല്ലാ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗിക പ്രവര്‍ത്തികളില്‍ ഉണ്ടാകും, എന്നാല്‍ ഇവ സാധാരണഗതിയില്‍ വലിയ അപകടം ഉണ്ടാക്കില്ല. പക്ഷെ ചിലഘട്ടങ്ങളില് ഇവ കാന്‍സര്‍ സൃഷ്ടിക്കും. ഇതിന് പ്രത്യേകിച്ച് കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് അമേരിക്കന്‍ അമേരിക്കന്‍ കാന്‍സര്‍ സോസേറ്റിയുടെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷന്‍ പറയുന്നു. 2020 ഓടെ എച്ച്പിവി ഉണ്ടാക്കുന്ന വായിലെ അര്‍ബുദം സെര്‍വിക്കല്‍ അര്‍ബുദത്തെ മറികടക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top