കുവൈത്ത് സിറ്റി: നഴ്‌സുമാരെ ഉപയോഗിച്ച് നടത്തിയിരുന്ന പെണ്‍വാണിഭ സംഘം പോലീസ് വലയിലായി.
കുവൈറ്റ് ബനീദ് അല്‍ഗാറിലെ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് നടത്തിപ്പുകാരും നഴ്‌സുമാരും ഉള്‍പ്പെട്ട സംഘം പോലീസ് വലയിലായത്. ഇറാഖുകാരനായ നടത്തിപ്പുകാരനും ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുമാണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
പിടിയിലായ നഴ്‌സുമാരുടെ ഇഖാമ റദ്ദാക്കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാജ കോണ്‍ട്രാക്ടിങ് കമ്പനിയുടെ പേരില്‍കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പ്രകൃതിചികിത്സ, മസാജ് തുടങ്ങിയ സേവനങ്ങള്‍ വീടുകളിലത്തെി ചെയ്തുകൊടുക്കുന്നു എന്ന പരസ്യം സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരിപ്പിച്ചാണ് ഇവര്‍ നഴ്‌സുമാരെ വലയിലാക്കിയിരുന്നത്.
ഇതിനാല്‍ പോലീസിനും സംശയം തോന്നിയില്ല. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാവിഭാഗം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്. നഴ്‌സുമാരെ ആവശ്യമുണ്ട് എന്ന ഭാവേന സുരക്ഷാവിഭാഗം പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇടപാടുറപ്പിച്ച ശേഷം ഇവര്‍ പറഞ്ഞ സ്ഥലത്ത് വ്യാജ കോണ്‍ട്രാക്ടിങ് കമ്പനിയുടെ ആളുകള്‍ നഴ്‌സുമാരെ സുരക്ഷാ പോലീസുകാര്‍ പറഞ്ഞ വീടുകളില്‍ എത്തിക്കുകയായിരുന്നു.