വീടിന്റെ ബാത്ത്‌റൂമിൽ വച്ച് പതിനഞ്ചുകാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; പതിനെട്ടിൽ താഴെ പ്രായമുള്ള അഞ്ചു കുട്ടികളുടെ വിചാരണ തുടങ്ങി

സ്വന്തം ലേഖകൻ

ഡബ്ലിൻ: വീട്ടിൽ നടന്ന പാർട്ടിക്കിടെ അഞ്ചു ആൺകുട്ടികളോടൊപ്പം ബാത്ത്‌റൂമിനുള്ളിൽ കയറിയ പതിനഞ്ചുകാരിയായ പെൺകുട്ടിയുമായി ലൈംഗികമായി ബ്ധപ്പെട്ട് അഞ്ചു കുട്ടികളുടെ വിചാരണ ആരംഭിച്ചു. കാമുകനുമായി രഹസ്യമായി സംസാരിക്കുന്നതിനായി ബാത്ത്‌റൂമിൽ കയറിയ പെൺകുട്ടിയെയാണ് അഞ്ചു കുട്ടികൾ ചേർന്നു ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചത്. ഇതേ തുടർന്നു പെൺകുട്ടി ഇവരോടൊപ്പം ലൈംഗിക ബന്ധത്തിനു തയ്യാറാകുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ കേസെടുത്ത ഗാർഡാ കേസ് കോടതിയിലേയ്ക്കു കൈമാറുകയായിരുന്നു. സംഭവത്തിലാണ് ഇപ്പോൾ സർക്യൂട്ട് കോടതി ഇപ്പോൾ വിചാരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
2014 മാർച്ച് നാലിനു നടന്ന സംഭവത്തിലാണ് ഇപ്പോൾ കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്. പതിനേഴ് വയസുള്ള രണ്ടു പേരും, പതിനാറ് വയസുള്ള രണ്ടു പേരും പതിനെട്ടു വയസുള്ള ഒറു ആൺകുട്ടിയും ചേർന്നാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടത്. പാർട്ടിക്കിടെ ഒരു മണിക്കൂറോളം പെൺകുട്ടിയെ കാണാതായതിനെ തുടർന്നു ഇവരുടെ അമ്മ അടക്കമുള്ളവർ പരിശോധന നടത്തിയപ്പോഴാണ് വീടിനുള്ളിൽ നടന്ന സംഭവങ്ങൾ കണ്ടെത്തിയത്. അർധനഗ്നരായി നിന്ന ആറു പേരെയും വീടിന്റെ ബാത്ത്‌റൂമിൽ നിന്നു പിടികൂടുകയായിരുന്നു.
സംഭവം ആദ്യം ഒതുക്കിതീർക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും, പെൺകുട്ടിയുമായി ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഗാർഡാ സംഭവത്തിൽ കേസെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top