ക്രൈം റിപ്പോർട്ടർ
കൊച്ചി: തന്റെ പിഴകൾക്കു മാപ്പേറ്റു പറഞ്ഞ് അവൾ കരയുകയാണ്..! രസത്തിന് അഭിനയിച്ചതാണെന്നും മാപ്പു നൽകണമെന്നും അവൾ കരഞ്ഞു കാലുപിടിച്ചു. എന്നാൽ, വിചാരണ നടത്തുന്ന സോഷ്യൽ മീഡിയയ്ക്കു പക്ഷേ ദയയുണ്ടായിരുന്നില്ല. മൊബൈലുകളിൽ നിന്നും മൊബൈലുകളിലേയ്ക്കു ആ ദൃശ്യങ്ങൾ പറന്നുകൊണ്ടിരുന്നു.
ദുബായിൽ നിന്നു ചിത്രീകരിച്ചതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രണ്ടു വീഡിയോകളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. റസിയ എന്ന പേരിൽ 43 സെക്കൻഡ് നീണ്ടു നിൽക്കുന്ന ആദ്യ വീഡിയോ പുറത്തിറങ്ങിയതോടെയാണ് വിവാദം സോഷ്യൽ മീഡിയ എറ്റെടുത്തത്. ഞാൻ റസിയ എന്നു പരിചയപ്പെടുത്തുന്ന തലയിൽ തട്ടമിട്ട്, ചുവന്ന ചുരിദാറിട്ടു നിൽക്കുന്ന യുവതി തന്റെ സൈക്‌സ് ഷോപ്പിനെ പരിചയപ്പെടുത്തുന്നതാണ് ആദ്യ വീഡിയോ. 18 മുതൽ വിവിധ പ്രായത്തിലുള്ള പെൺകുട്ടികൾ തന്റെ പക്കലുണ്ടെന്നു വെളിപ്പെടുത്തുന്ന ഇവർ പിന്നെ ഇതേപ്പറ്റി വിശദീകരണങ്ങളും നൽകുന്നുണ്ട്. ഈ വീഡിയോ ഒരാഴ്ചയിലേറെയായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇതിനിടെയാണ് ഇതേ വീട്ടമ്മയുടേതെന്ന പേരിൽ മറ്റൊരു വീഡിയോയും പ്രചരിക്കാൻ തുടങ്ങിയത്. റസിയ എന്ന പേരിലാണ് എന്നെ നിങ്ങൾക്കു അറിയുന്നതെന്നു പരിചയപ്പെടുത്തുന്ന വീഡിയോ രണ്ടര മിനിറ്റിലേറെ ദൈർഖ്യമുള്ളതാണ്. എന്നാൽ, മുൻപ് പ്രചരിച്ച വീഡിയോ തന്നെ ആരോ ചതിച്ചതാണെന്നു വ്യക്തമാക്കിയുള്ള ദൃശ്യങ്ങളാണ് ഇവർ ഈ പുതിയ വീഡിയോയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. താൻ റസിയ അല്ലെന്നും ഹിന്ദു പെൺകുട്ടിയാണെന്നും, പടച്ചവന്റെ നാമത്തിൽ ഇവർ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. വിവിധ കാര്യങ്ങൾ ഏറ്റുപറഞ്ഞ് ഇവർ കരയുകയാണ്.
എന്നാൽ, ഇതിനിടെ ഒരു വിഭാഗം പ്രവാസികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇവരുടെ കളി കാര്യമായി. പെൺകുട്ടിക്കെതിരെ കേസെടുത്ത് ദുബായ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.