സ്വന്തം ലേഖകൻ
ഡബ്ലിൻ: 1980 കളിൽ പത്തു കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അയർലൻഡ് മുൻ ബാസ്‌ക്കറ്റ്‌ബോൾ ടീം കോച്ചിനെ 14 വർഷവും രണ്ടു മാസവും തടവിനുശിക്ഷിച്ചു കോടതി ഉത്തരവ്. 1980 കളിൽ നടന്ന കേസിൽ അദ്ദേഹത്തിനെതിരെ കുറ്റംചുമത്തിയതും ശിക്ഷവിധിച്ചതും.
ബിൽ കെന്നേല്ലീ എന്ന ബാസ്‌ക്കറ്റ്‌ബോൾ കോച്ചിനെയാണ് വാട്ടർഫോർഡ് സർക്യൂട്ടി കോടതി കഴിഞ്ഞ ദിവസം രാവിലെ ശിക്ഷയ്ക്കു വിധിച്ചത്. ഏഴുപതിലേറെ കുറ്റങ്ങളാണ് പത്തു കേസുകളിലായി ഇയാൾക്കെതിരെ കോടതി ചുമത്തിയിരുന്നതെന്നു ജഡ്ജ് ഇയൂഗാൻ ഒ കെല്ലി പ്രഖ്യാപിച്ചു. 1980 മുതലുള്ള നാലു വർഷത്തിനിടെയാണ് സംഭവങ്ങൾ നടന്നതെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു പിന്നീട് നടന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചിരിക്കുന്നത്.
ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകുന്നതിൽ അക്കൗണ്ടന്റായി ജോലി ചെയ്ത കിന്നേലെല്ലിക്കു കൃത്യമായ പങ്കുണ്ടെന്നു കോടതി കണ്ടെത്തി. കൊച്ചു കുട്ടികളും യുവാക്കളോടും അദ്ദേഹത്തിനു അമിതമായ ലൈംഗിക താല്പര്യമുണ്ടെന്നും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.1987 ൽ തന്നെ ഗാർഡായ്ക്കു ഇദ്ദേഹത്തിന്റെ സ്വഭാവം സംബന്ധിച്ചുള്ള പരാതികൾ ലഭിച്ചിരുന്നു. എന്നാൽ, 2012 ൽ മാത്രമാണ് പരാതിക്കാരൻ നേരിട്ടെത്തി ഗാർഡായിൽ പരാതി നൽകാൻ തയ്യാറായത്. ഇതേ തുടർന്നാണ് കേസെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇത്രത്തോളം വൈകിയതെന്നും ഇവർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
കോച്ച് കെയർടേക്കർ എന്നീ പദവികൾ ദുരുപയോഗം ചെയ്ത് ഇദ്ദേഹം കൊച്ചു കുട്ടികളെ വരെ ഇത്തരത്തിൽ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കു ഉപയോഗിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.