പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്‌കൂളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്; പ്രതിസ്ഥാനത്ത് 16 കാരിയായ പെണ്‍കുട്ടിയും അഞ്ച് ആണ്‍കുട്ടികളും: രഹസ്യ കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി നടപടികള്‍ തുടങ്ങി

ഡബ്ലിന്‍: പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി നടപടികള്‍ തുടങ്ങി. തല്ലീഗത്തിലെ ജില്ലാ കോടതിയാണ് രഹസ്യമായി ലഭിച്ച കത്തിന്റെയും പെണ്‍കുട്ടിയുടെ മൊഴി അടങ്ങിയ ഗാര്‍ഡാ ഡിവിഡിയുടെയും അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ചുള്ള കേസ് തല്ലീഗത്തിലെ ജില്ലാ കോടതി നടപടികള്‍ക്കായി ഫയലില്‍ സ്വീകരിച്ചത്.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ മൂന്നു പതിനാറു വയസുകാരും 16, 17, 18 വയസുള്ള രണ്ട്് ആണ്‍കുട്ടികള്‍ക്കെതിരെയാണ് ഇപ്പോള്‍ ഗാര്‍ഡാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 14 നു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ക്രിമിനല്‍ ലോ സെക്ഷ്യല്‍ ഒഫന്‍സ് ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളുടെ സെക്ഷന്‍ മൂന്ന് പ്രകാരമാണ് ഇപ്പോള്‍ ഗാര്‍ഡയുടെ നടപടികള്‍.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജില്ലാ കോടതി ആദ്യമായി പതിനാറുവയസുകാരായ മൂന്ന് ആണ്‍കുട്ടികള്‍ ചെയ്ത കുറ്റമെന്താണെന്നാണ് കേട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇതു സംബന്ധിച്ചുള്ള കുറ്റകൃത്യ റിപ്പോര്‍ട്ട് കോടതിയില്‍ വായിക്കുകയും ചെയ്തു. കേസില്‍ കുട്ടികള്‍ക്കെതിരായ നടപടി ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്നും ഡിപിപി കോടതിയില്‍ അറിയിച്ചു. എന്നാല്‍, 17 18 വയസായ കുട്ടികള്‍ക്കെതിരെ ഇവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയ ശേഷം മാത്രം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതി നല്‍കിയിരിക്കുന്നത്.
റാത്ത് ഫര്‍ഹാന്‍ സ്വദേശിയായ പതിനെട്ടുകാരനെതിരായ കേസിന്റെ നടപടികള്‍ ജഡ്ജി പാട്രിക്കാ മക്കാമറയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കുട്ടിയെ സാക്ഷിക്കൂട്ടില്‍ നിര്‍ത്തിയ ശേഷം മാതാപിതാക്കളെ വരാന്തയില്‍ നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍. എന്നാല്‍, സംഭവങ്ങള്‍ വ്യക്തമാക്കുന്നതില്‍ കുട്ടി വിമുഖത പ്രകടിപ്പിച്ചതോടെ പെണ്‍കുട്ടിയുടെ മൊഴി അടങ്ങിയ ഡിവിഡി കോടതിയില്‍ ഹാജരാക്കണമെന്നു ഗാര്‍ഡാ സംഘത്തോടെ കോടതി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

Top