ലൈംഗികത വ്യാപാരമാക്കുന്നത് കുറ്റം: ജയിലിലാകുന്നത് ലൈംഗിക തൊഴിലാളികള്‍ മാത്രം; അയര്‍ലന്‍ഡ് പുതിയ നിയമം പാസാക്കുന്നു

ഡബ്ലിന്‍: രാജ്യത്ത് പാസാക്കിയ പുതിയ നിയമപ്രകാരം ലൈംഗിക തൊഴിലാളികള്‍ ജോലിക്കിടയില്‍പിടിക്കപ്പെട്ടാല്‍ ജയിലില്‍ അടയ്ക്കും. ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം എത്തുന്ന ഉപഭോക്താവിനെ ജയിലില്‍ അടയ്ക്കാതെ തൊഴിലാളിയ്‌ക്കെതിരെ മാത്രമായിരിക്കും ഇനി കുറ്റം ചുമത്തുക. സെക്‌സ് വര്‍ക്കര്‍ അലയന്‍സ് അയര്‍ലന്‍ഡിനാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
നിലവിലുള്ള പുതിയ നിയമപ്രകാരം ഉപഭോക്താവ് ജയിലില്‍ പോകേണ്ട സാഹചര്യം ഉണ്ടാകില്ല. പകരം ലൈംഗിക തൊഴിലാളിക്കെതിരെ മാത്രമാവും പിഴയും ജയില്‍ ശിക്ഷയും ഉണ്ടാകുക. ലൈംഗിക തൊഴിലാളികള്‍ക്കു ജോലി ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങള്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സ്ഥലത്തല്ലാതെ ഫഌറ്റുകളിലും വീടുകളിലും തൊഴില്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് പുതിയ നിയമം ലക്ഷ്യം വയ്ക്കുന്നത്.
ലൈംഗിക തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍പ്പെടുന്നവരെ ജയിലില്‍ അടയ്ക്കുന്നതിനൊപ്പം ഇവര്‍ക്കെതിരെ വന്‍ തുക പിഴയായി ചുമത്തുന്നതിനും പുതിയ നിയം വ്യവസ്ഥ ചെയ്യുന്നുണ്ട്. അപ്പാര്‍ട്ട്‌മെന്റിലും വീടുകളിലും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികളുണ്ടാകുമെന്നും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വ്യക്തമാക്കുന്നുമുണ്ട്.
വ്യഭിചാരത്തിന്റെ ഡിമാന്റ് ഇല്ലാതാക്കി ആവശ്യക്കാരെ മാറ്റി നിര്‍ത്തുക എന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. പിഴ ശിക്ഷയും തടവും ഇരട്ടിയായി ഉയര്‍ത്തുന്നതോടെ വ്യഭിചാരത്തിനു ഒരുങ്ങുന്നവരെ തടയുക എന്ന ലക്ഷ്യം കൂടിയാണ് സര്‍ക്കാര്‍ വയ്ക്കുന്നത്. ഇപ്പോള്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നവരെ പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. 2014 നവംബറില്‍ അവതരിപ്പിച്ച ക്രിമിനല്‍ നിയമം പ്രകാരം ലൈംഗികത വാങ്ങുന്നതും കുറ്റമാക്കുന്നുണ്ട്. സ്വീഡനിലും, നോര്‍ഡിക് രാജ്യങ്ങളിലും നടപ്പാക്കിയ രീതയില്‍ പ്രോസ്റ്റിറ്റിയൂഷന്‍ ലോ രാജ്യത്തും നടപ്പാക്കുന്നതിനാണ് ആലോചിക്കുന്നത്.

Top