ബിജു കരുനാഗപ്പള്ളി
ഇന്ത്യയും യു എ ഇയും തമ്മിലെ ഊഷ്മള ബന്ധം വെളിപ്പെടുത്തുന്നതായിഅബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും സംഘത്തിനും ന്യൂഡല്‍ഹിയില്‍ ലഭിച്ച സ്വീകരണങ്ങള്‍. ഇന്നലെരാവിലെ രാഷ്ട്രപതി ഭവനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ശൈഖ് മുഹമ്മദ് സ്വീകരിച്ചു.യു എ ഇ സായുധസേനാ ഉപമേധാവി എന്ന നിലയില്‍ ശൈഖ് മുഹമ്മദിനെരാഷ്ട്രപതി ഭവന്‍ വലിയ ബഹുമതിയാണ് നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു എഇ രാഷ്ട്രപിതാവും ശൈഖ് മുഹമ്മദിന്റെ പിതാവുമായ ജനറല്‍ ശൈഖ് സായിദ്ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിന്റെസ്മരണകൂടി ഇന്നലത്തെ ചടങ്ങില്‍ ഉണ്ടായി. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചവിവരം ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. അതിന് മുമ്പ്രാജ്ഘട്ടില്‍ ശൈഖ് മുഹമ്മദ് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഇന്നലെയുംപ്രധാനമന്ത്രി നരേന്ദ്രമോദി ഊഷ്മളമായ സ്വീകരണമാണ് ശൈഖ് മുഹമ്മദിനുംസംഘത്തിനും നല്‍കിയത്. നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ശൈഖ്മുഹമ്മദ് ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം പ്രോട്ടോകോളുകളൊക്കെമാറ്റിവെച്ചുകൊണ്ടാണ് പ്രധാന മന്ത്രി സ്വീകരിച്ചത്. ഇന്നലെ രാവിലെ രണ്ട്പേരും അടച്ചിട്ടമുറിയില്‍ സൗഹൃദ സംഭാഷണം നടത്തിയിരുന്നു. ഇത്അസാധാരണമായ സൗഹൃദമാണെന്ന് ഇന്ത്യന്‍ വിദേശകാര്യവക്താവ് വികാസ്സ്വരൂപ് പറഞ്ഞു.