ളോഹയിട്ട ആള്‍ദൈവങ്ങള്‍ വിശ്വാസികളെ തെരുവിലിറക്കുന്നുവെന്ന് ഷാജന്‍ സ്‌കറിയ; സാത്താന്‍ സേവ ചിത്രത്തെ പിന്തുണച്ച് ബ്രിട്ടീഷ് മലയാളിയും മറുനാടനും

മാഞ്ചസ്റ്റര്‍: ക്രിസ്തീയ വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന അന്ത്യാത്താഴ ചിത്രത്തെ അവഹേളിച്ച സംഭവത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അവഹേളനത്തിന് പിന്തുണയുമായി ബ്രിട്ടീഷ് മലയാളിയും. ക്രൈസ്തവരെ പുച്ഛിച്ചും വെല്ലുവിളിച്ചും ബ്രിട്ടീഷ് മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ എഴുതി കുറിപ്പാണ് ക്രൈസ്ത വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

ഡാവിന്‍ചിയുടെ പെയിന്റിങ്ങിന്റെ പേരില്‍ തെരുവിലിറങ്ങാന്‍ നാണമില്ലേ എന്നാണ് വിശ്വാസികളുടെ പ്രതിഷേധത്തെ പരിഹസിച്ച് ഷാജന്‍ സ്‌കറിയ എഴുതിയിരിക്കുന്നത്. അന്ത്യാത്താഴ ചിത്രത്തിലെ ക്രിസ്തുവിനു പകരം നഗ്നയായ സ്ത്രീയും ശിഷ്യന്‍മാര്‍ക്ക് പകരം പന്ത്രണ്ടോളം കന്യാസ്ത്രീകളും തൊഴുകൈകളോടെ നില്‍ക്കുന്ന ചിത്രമാണ് മനോരമ പ്രസിദ്ധീകരിച്ചത്. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ഈ ചിത്രത്തെ ഷാജന്‍ സ്‌കറിയ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കിയട്ടില്ല.shajsnn

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാത്താന്‍ സേവയ്ക്ക് പിന്തുണ നല്‍കുന്നവരാണ് ഈ ചിത്രത്തിന് വേണ്ടി വാദിക്കുന്നതെന്ന് പിതാക്കന്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് മനോരമ മാപ്പുപറഞ്ഞിട്ടും പ്രതിഷേധം തുടരാന്‍ തീരുമാനിച്ചത്. അതിനിടയിലാണ് ബ്രിട്ടീഷ് മലയാളിയും ഈ ചിത്രത്തിനുവേണ്ടിയുളള പിന്തുണ തേടി രംഗത്തിറങ്ങിയത്. വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന കുടുംബമാണ് എഡിറ്ററുടേതെങ്കിലും ഇത്തരം നീചമായ കാര്യങ്ങള്‍ക്ക് മുമ്പ് ഇതെങ്കിലും ആലോചിക്കാമായിരുന്നുവെന്ന് ബ്രിട്ടനിലെ ഒരു വായനക്കാരന്‍ ചോദിക്കുന്നു.shajanana

സാത്താന്‍ സേവക്കാരുട ചിത്രത്തിനെതിരായ പ്രതിഷേധം നാണക്കേടാണെന്നാണ് ഷാജന്‍ സ്‌കറിയ പറയുന്നത്. ളോഹയിട്ട ആള്‍ദൈവങ്ങള്‍ ഈ വിഷയം ആളികത്തിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. ഏറെ ആരാധിക്കുന്ന വൈദികരെയും കന്യാസ്ത്രീകളേയും ആള്‍ ദൈവങ്ങളായി ചിത്രീകരിച്ചും ക്രൈസ്തവരെ പരിഹസിക്കുന്നു. എന്നാല്‍ ഈ കുറിപ്പ് ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ദീകരിക്കാനുള്ള ധൈര്യം കാണിച്ചുമില്ല. ബ്രിട്ടനില്‍ പരമവിശ്വാസിയായും പുറത്ത് സാത്താന്‍ സേവക്കാരെ പിന്തുണയ്ക്കുന്ന നിലപാടുമാണ് ഈ എഡിറ്റര്‍ക്കുള്ളതെന്ന് ഇതില്‍ നിന്നുതെന്ന വ്യക്തമാണ്. ക്രിസ്തിയ വിശ്വസാത്തെയും വിശ്വാസികളെയും തന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി എതറ്റവരെയും ഉപയോഗിക്കുന്ന ബ്രിട്ടിഷ് മലയാളിയുടെ തനിനിറം ഇതോടെ വിശ്വാസികള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

Top