ഡബ്ലിൻ :അയർലണ്ട് ഡബ്ലിൻ – ഫിംഗ്ലസ് ഹാംപ്ടണ്‍ വുഡിലെ താമസക്കാരൻ ഷാലറ്റ് ബേബി (51) അന്തരിച്ചു. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയാണ് ഷാലറ്റ് . മുൻപ് സെലിബ്രിഡ്ജിലും പിന്നീട് സാന്‍ഡ്രിയിലും താമസിസിച്ചിരുന്നു . കാറ്ററിംഗ് മേഖലയിലെ സജീവ പ്രവർത്തകനായിരുന്നു. റോയൽ കാറ്റേഴ്‌സിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു ഷാലറ്റ് . ഷാലറ്റ് ബേബിയുടെ അന്ത്യ കർമ്മങ്ങളും പൊതുദർശനവും ഞായർ, ബുധൻ ദിവസങ്ങളിലായി നടത്തപ്പെടും .കോതമംഗലം സ്വദേശിയായ ഷാലറ്റ് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.
ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭാംഗമായ ഷാലറ്റിന്റെ അന്ത്യ കർമ്മങ്ങൾ നാളെ -ഞായർ , 1 ഡിസംബർ – സെന്റ് മേരീസ് ചാപ്പലിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ഉണ്ടായിരിക്കും . നാളെ പൊതുദർശനവും ഉണ്ടായിരിക്കും.4 ഡിസംബർ ബുധനാഴ്ച Glasnevin -നുള്ള Our Lady of Victories Catholic Church -ൽ പൊതുദർശനം ഉണ്ടായിരിക്കും.കോതമംഗലം കുത്തുകുഴി സ്വദേശിയായ സീമയാണ് ഭാര്യ.മക്കള്‍ :സാന്ദ്രാ ,സാന്ദ്രാ , ഡേവിഡ്.സംസ്‌കാരം പിന്നീട് ജന്മനാട്ടില്‍ നടത്തപ്പെടും.