ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി ബാലന്‍ മരിച്ചു

ഷാര്‍ജ: വിഷു ആഘോഷം കഴിഞ്ഞു മടങ്ങിവരവെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒമ്പതുവയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ കല്ല്യാട് സ്വദേശികളായ ശ്രീകുമാര്‍ കുന്നുമ്മല്‍ നീതു ദമ്പതിമാരുടെ മകന്‍ മാനസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ ഫുജൈറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീതുവിനും ഇളയ മകള്‍ മേഥയ്ക്കും പരിക്കേറ്റിട്ടുണ്ട്. നീതുവിനെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.

വിഷു ആഘോഷിക്കാന്‍ ഖോര്‍ഫുക്കാനില്‍ പോയി തിരിച്ചുവരവെ മലീഹയില്‍ വെച്ചാണ് അപകടം. മലീഹ പാലത്തില്‍ നിന്ന് വാഹനം താഴേക്ക് വീഴുകയായിരുന്നു. വീഴ്ചക്കിടെ കമ്പി തുളച്ചുകയറിയാണ് മാനസ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലിസാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ദുബൈയില്‍ കണ്‍സീലിയം മിഡിലീസ്റ്റില്‍ ഉദ്യോഗസ്ഥനാണ് ശ്രീകുമാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top