അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനനിമിഷങ്ങള്‍ നല്കി മലയാളിയായ ഷേര്‍ളി ജോര്‍ജിന് ഡോക്ടറേറ്റ് ലഭിച്ചു . ഇതിനു മുന്‍പ് തന്നെ അയര്‍ലണ്ടിലെത്തില്‍ ട്രിനിറ്റി കോളേജില്‍ നിന്നും അഭിമാനകരമായ നേട്ടം കൊയ്തു ഡോക്ടറേറ്റു നേടിയ മലയാളി രേഷ്മ ബാലചന്ദ്രനു ശേഷം ഷേര്‍ലി നേടിയ ഈ നേട്ടവും മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു. 2010 ല്‍ UCD കോളേജിന്റെ പ്രമുഖ സ്‌കോളര്‍ഷിപ്പായ UCD AD ASTRA നേടി Phd ആരംഭിച്ച ഷേര്‍ളി ജോര്‍ജ്ജ് തന്റെ Phd പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടി. വളരെ സമര്‍ത്ഥരായവര്‍ക്ക് മാത്രം യൂണിവേഴ്‌സിറ്റി നേരിട്ട് നല്‍കുന്ന സ്‌കോളര്‍പ്പാണ് ഷേര്‍ളി ജോര്‍ജ്ജിന് ലഭിച്ചത്. Public Health വിഭാഗത്തിലെ Health Related Qualtiy of Life of HIV Patients ലാണ് ഷേര്‍ളി ജോര്‍ജ്ജ് ഡോക്ടറേറ്റ് നേടിയത്. 500 പേജുള്ള തെസിസ് ആണ് ഷേര്‍ളി ജോര്‍ജ്ജ് സമര്‍പ്പിച്ചത്.
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു നേഴ്‌സിംഗ് പൂര്‍ത്തിയാക്കിയ ഷേര്‍ളി ജോര്‍ജ്ജ് ഇപ്പോള്‍ UCD യുടെ നേഴ്‌സിംഗ് കോളേജിലെ ലക്ചറര്‍, റിസേര്‍ച്ചര്‍, ഡബ്ലിനിലെ കൂമ്പ് ഹോസ്പിറ്റലിലെ റിസേര്‍ച്ച് പ്രൊജക്റ്റ് ഡയറക്ടര്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നു. 2008 ല്‍ ട്രിനിറ്റി കോളേജില്‍ നിന്നും മാസ്റ്റര്‍ ബിരുദവും നേടി.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളില്‍ കൊട്ടരത്തില്‍ റെജി മാത്യുവിന്റെ ഭാര്യയാണ് ഡോ.ഷേര്‍ളി ജോര്‍ജ്ജ്. ജെഫ് , ജിത്ത് എന്നിവര്‍ മക്കളാണ്. ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ സജീവ അംഗമാണ് ഡോ.ഷേര്‍ളി ജോര്‍ജ്ജ്. താല സിറ്റി വെസ്റ്റില്‍ താമസിക്കുന്ന ഷേര്‍ളി ജോര്‍ജ്ജ് ലൂക്കനിലെയും താലയിലെയും അറിയപ്പെടുന്ന മലയാളം അധ്യാപിക കൂടിയാണ്.