ഷിക്കാഗോയിൽ 21 വയസുവരെ പുകവലിക്കു നിരോധനം

സ്വന്തം ലേഖകൻ

ഷിക്കാഗോ: ഷിക്കാഗോ നഗരത്തിൽ 21 വയസിനു താഴെയുള്ളവർ പുകവലിക്കുന്നതു സിറ്റി കൗൺസിൽ കർശനമായി നിരോധിച്ചു. നിലവിൽ 18 വയസുള്ളവർക്കു പുകവലിക്കുന്നതിനുള്ള അനുമതിയാണ് ഇന്നു ചേർന്ന സിറ്റി കൗൺസിൽ യോഗം 21 ആയി ഉയർത്തിയത്.
സ്‌മോക്ക്‌ലസ് ടുബാക്കോയുടെ ഉപയോഗവും തടഞ്ഞു കൊണ്ടാണ് ഷിക്കാഗോ സിറ്റി കൗൺസിൽ യോഗം പിരിഞ്ഞത്. ബേസ്‌ബോൾ സ്‌റ്റേഡിയം, സ്‌പോട്‌സ് നടക്കുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും നിരോധനം നിലവിൽ വരും. സ്‌മോക് ലെസ് ടുബാക്കോ നിരോധിക്കുന്ന നാലാമത്തെ സിറ്റി എന്ന ബഹുമതി ഇതോടെ ഷിക്കാഗോ കരസ്ഥമാക്കിയിട്ടുണ്ട്. സാൻഫ്രാൻസിസ്‌കോ, ബോസ്റ്റൺ, ലോസ് അഞ്ചൽസ് തുടങ്ങിയവയാണ് മറ്റു മൂന്നു സീറ്റികൾ.
സിറ്റിക്ക് പുകയിലയിൽ നിന്നും നികുതിയിനത്തിൽ ലഭിക്കുന്ന ആറു മില്യൺ ഡോളറാണ് അമേരിക്കയിൽ ക്യാൻസർ രോഗങ്ങൾക്കു കാരണമാകുന്നതിൽ ഏറ്റവും പ്രധാനം പുകയിലയുടെ ഉപയോഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top