ഈസ്റ്റ്‌ ആംഗ്ളീയ റീജിയണല്‍ കലാമേള നടി ശോഭന ഉദ്ഘാടനം ചെയ്യും, വിജയികളായ മത്സരാര്‍ത്ഥികള്‍ക്ക്‌ ശോഭനയുടെ നൃത്തം സൗജന്യമായി കാണാം

അടുത്ത ശനിയാഴ്ച നടക്കുന്ന ഈസ്റ്റ്‌ ആംഗ്ളീയ റീജിയണന്‍ കലാമേള സിനിമാ നടി പത്മശ്രീ ശോഭന ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതുമണിയ്ക്ക്‌ ആരംഭിക്കൂന്ന കലാമത്സരങ്ങള്‍ കാണൂന്നതിന്‌ ബാസില്‍ഡണിലെ ജെയിംസ്‌ ഹോണ്‍സ്ബി സ്കൂളില്‍ എത്തുന്ന നടിയുടെ സാന്ന്യദ്ധ്യം മത്സരാര്‍ത്ഥികളില്‍ വന്‍ ആവേശം ജനിപ്പിച്ചിട്ടുണ്ട്‌. റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍ ചാരിറ്റിയും വേദഗ്രാം യുകെയും ചേര്‍ന്ന്‌ സംഘടിപ്പിക്കൂന്ന ‘ഡാന്‍സിങ്ങ്‌ ഡ്രംസ്‌ യുകെ’ ടൂറിന്റെ ഭാഗമായി യുകെയില്‍ എത്തിയിട്ടുള്ള ശോഭന 15 ‍ാം തീയതി വൈകുന്നേരം ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നടക്കൂന്ന ആദ്യ സ്റ്റേജ്‌ ഷോയില്‍ നൃത്തം അവതരിപ്പിക്കൂം. തുടര്‍ന്ന്‌ 16 ‍ാം തീയതി ഏലിസ്ബറി വാട്ടര്‍സൈഡ്‌ തീയ്യറ്ററിലും 19 ‍ാം തീയതി ലെസ്റ്റര്‍ അദീനയിലും ആയിരിക്കൂം നൃത്തം അവതരിപ്പിക്കുക.

കലാമേളയില്‍ ഡാന്‍സ്‌ ഇനത്തില്‍ മത്സരിച്ച്‌ ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക്‌ ശോഭനയുടെ നൃത്തം കാണാനൂള്ള സൗജന്യ ടിക്കറ്റും ലഭിക്കുമെന്ന്‌ നാഷണല്‍ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ കവളക്കാട്ടില്‍ അറിയിച്ചു. വ്യക്തിഗത ഡാന്‍സ്‌ ഇനത്തില്‍ ഒന്നാം സ്ഥാനം ലഭിക്കൂന്ന മത്സരാര്‍ത്ഥിക്ക്‌ അമ്പത്‌ പൗണ്ട്‌ വിലയുള്ള വി ഐ പി ടിക്കറ്റും രണ്ടാം സ്ഥാനം ലഭിക്കൂന്ന മത്സാര്‍ത്ഥിക്ക്‌ മുപ്പത് പൗണ്ടിന്റെ ടിക്കറ്റും ലഭിക്കൂം. കൂടാതെ ഗ്രൂപ്പ്‌ ഡാന്‍സ്‌ ഇനത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന എല്ലാ മത്സാര്‍ത്ഥികള്‍ക്കൂം സൗജന്യ ടിക്കറ്റ്‌ ലഭിക്കൂന്നതാണ്‌. കലാമേളയിലെ വിജയികള്‍ക്ക്‌ 16 ‍ാം തീയതി ആലീസ്ബറിയില്‍ നടക്കുന്ന സ്റ്റേജിലോ 19 ‍ാം തീയതി ലെസ്റ്ററില്‍ നടക്കുന്ന സ്റ്റേജിലോ ആണ്‌ സൗജന്യ ടിക്കറ്റിന്‌ സൗകര്യമൊരുക്കിയിരിക്കുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, റീജിയണിന്റെ കീഴിലുള്ള എല്ലാ അസോസിയേഷനൂകളിലേയും മത്സരാര്‍ത്ഥികള്‍ അവസാന ഘട്ടത്തിലുള്ള തയ്യാറെടുപ്പിലാണെന്ന്‌ കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ്‌ പറഞ്ഞു. എന്‍ട്രികളൂടെ പ്രാഥമിക വിവരങ്ങള്‍ അനൂസരിച്ച്‌ കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ കടുത്ത മത്സരാമായിരിക്കൂം ഓരോ മത്സരാര്‍ത്ഥികളും ഇപ്രാവശ്യം നേരിടേണ്ടി വരുകയെന്ന്‌ പ്രസിഡന്റ്‌ രെജ്ത്ത്‌ കുമാറും സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനൂം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ കൊടുത്തിരിക്കൂന്ന നമ്പറുകളില്‍ ബന്ധപ്പെടുക,

രെഞ്ജിത്ത്‌ കുമാര്‍ : 07796 886 931
കുഞ്ഞുമോന്‍ ജോബ്‌: 07828 976113
ഓസ്റ്റിന്‍ അഗസ്റ്റില്‍: 07889 869 216

Kalamela Venue:
James Hornsby School,
Basildon, SS15 5NX

Top