ഡബ്ലിന്‍: രാജ്യ തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ കച്ചവടത്തെ സാരമായി സഹായിക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഡബ്ലിനില്‍ ക്രിസ്മസ് കച്ചവടം പൊടിപൊടിക്കുമെന്നും മറ്റിടങ്ങളിലെ പ്രൊവിന്‍ഷ്യല്‍ സ്റ്റോറിലെ കച്ചവടം അല്‍പം മോശമായിരിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന സര്‍വേ ഫലങ്ങള്‍ സൂചന നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇത്തവണ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കച്ചവടത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ അനുസരിച്ചു ഏറ്റവും ഉയര്‍ന്ന രീതിയിലുള്ള കച്ചവടമാകും ഇത്തവണ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, രാജ്യ തലസ്ഥാനമായ ഡബ്ലിനിലെ അപേക്ഷി്ച്ചു മറ്റിടങ്ങളില്‍ കച്ചവടം കുറയുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആദ്യഘട്ട സര്‍വേ ഫലങ്ങള്‍ ഇതു സംബന്ധിച്ചുള്ള സൂചനകളാണ് ഇപ്പോള്‍ നല്‍കുന്നത്.
രാജ്യത്തെ 1200 കമ്പനികളിലെ 13,000 പ്രൊവിന്‍ഷ്യല്‍ ഷോപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഇപ്പോള്‍ രാജ്യത്തെ ക്രിസ്മസ് കച്ചവടം സംബന്ധിച്ചുള്ള കണക്കുകള്‍ വിവിധ ഏജന്‍സികള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.