പി.പി ചെറിയാൻ
ലൂസിയാന: അശ്രദ്ധമായി വെച്ചിരിക്കുന്ന പിതാവിന്റെ തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബന്ധത്തിൽ വെടിപൊട്ടി അഞ്ചു വയസുകാരി മരിച്ചു. ലൂസിയാനയിൽ ഇന്ന് രാവിലെയായിരുന്നു ഈ ദൗർഭാഗ്യകരമായ സംഭവം. സെന്റ് ജോൺസ് ബാപ്പിസ്റ്റ് ഷെറീഫ് ഓഫിസാണ് ഔദ്യോഗികമായി വിവരം മാധ്യമങ്ങൾക്കു നൽകിയത്.
ന്യൂ ഓർലിയൻസിനു 25 മൈൽ അകലെയുള്ള ലാപ്ലേയ്‌സ് എന്ന സ്ഥലത്ത് ചെന്ന് പിതാവ് വീട്ടിലില്ലാതിരുന്ന സമയത്താണ് അശ്രദ്ധമായി വെച്ചിരുന്ന തോക്ക് കുട്ടിയുടെ കയ്യിൽ കിട്ടിയത്. രണ്ടു കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് തോക്ക് പൊട്ടിയത്. ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മരിച്ച കുട്ടിയുടെ പിതാവും മാതാവും വിവാഹമോചനം നേടിയിരുന്നു. പിതാവിന്റെ കൂടെയായിരുന്ന കുട്ടി താമസിച്ചിരുന്നത്. തോക്ക് അശ്രദ്ധമായി വെച്ചതിനും, കുട്ടിയുടെ മരണത്തിനും പിതാവിനെതിരെ കേസെടുക്കുമോ എന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.