ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ സിക്ക് വംശജർ ജൂൺ എട്ടിനു പ്രതിഷേധത്തിനൊരുങ്ങുന്നു

പി.പി ചെറിയാൻ

വാഷിങ്ടൺ: മൂന്നു ദിവസത്തെ അമേരിക്കൻ പര്യടനത്തിനെത്തിച്ചേരുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി അമേരിക്കയിലെ സിക്ക് വംശജർ.
ജൂൺ എട്ടിനു വാഷിങ്ടണിൽ മോദി എത്തിച്ചേരുന്ന ദിവസമാണ് പ്രതിഷേധപ്രകടനത്തിനുള്ള ഒറുക്കങ്ങൾ നടത്തുന്നതെന്നു സിക്ക് കമ്മ്യൂണിറ്റി നേതാവ് ഗുർദേവ് സിങ് പറഞ്ഞു. സ്വതന്ത്ര പഞ്ചാബ് രൂപീകരിക്കുന്നതു വരെ (കാലിസ്ഥാൻ) ലോകമെങ്ങുമുള്ള സിക്ക് വംശജർ വിശ്രമിക്കുകയില്ലെന്നു സിങ് ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

modi2

pm-modi-washington
ഹിറ്റ്‌ലറുടെ മുഖംദർശിക്കണമെങ്കിൽ മോഡിയുടെ മുഖത്തേയ്ക്കു നോക്കിയാൽ മതിയെന്നാണ് സിങ്ങ് കൂട്ടിച്ചേർത്തു. ഇന്ത്യാ ഗവൺമെന്റിന്റെ ജനദ്രോഹ നടപടികൾ അമേരിക്കൻ ഭരണകൂടത്തിനുമുന്നിൽ തുറന്നു കാണിക്കണമെന്നു മറ്റൊരു സിക്ക് നേതാവ് മന്ദീപ് സിങ് പറഞ്ഞു. ജൂൺ എട്ടിനു നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കണമെന്നു മറ്റു സമുദായാംഗങ്ങളുടെയും പിൻതുണയും ഇവർ അഭ്യത്ഥിച്ചു.

modi
മെയ് ആറ് തിങ്കളാഴ്ച വാഷിങ്ടണ്ണിൽ എത്തിച്ചേരന്ന മോഡി ആർലിങ്ടൺ നാഷണൽ സിമിട്രിയിൽ ധീരജവാൻമാരുടെ സ്മരണ പുതുക്കി പുഷ്പചക്രങ്ങൾ അർപ്പിച്ചു ചൊവ്വാഴ്ച ഒസാമയുമായി ഉച്ചഭക്ഷണം കഴിച്ച ശേഷം വ്യവസായികളുമായി ചർച്ച നടത്തും. ബുധനാഴ്ച യുഎസ് കോൺഗ്രസ് സംയുക്ത മീറ്റിങ്ങിനെ അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രധാനമന്ത്രി ഇതു നാലാം തവണയാണ് അമേരിക്ക സന്ദർശിക്കുന്നത്.

Top