ടെക്‌സസിലെ ആദ്യ സിക്ക വൈറസ് മരണം സ്ഥിരീകരിച്ചു

പി.പി ചെറിയാൻ

ഹൂസ്റ്റൺ: സിക്ക വൈറസ് രോഗബാധയെ തുടർന്ന് ടെക്‌സസ് സംസ്ഥാനത്ത് നടന്ന ആദ്യ മരണത്തിനു ടെക്‌സസ് ആരോഗ്യ വകുപ്പ് സ്ഥിരീകരണം നൽകി.
ആഗസ്റ്റ് ഒൻപതിനു ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ന്യൂ ബോൺ ബേബിയാണ് മരിച്ചത്. ലാറ്റിൻ അമേരിക്കയിൽ സന്ദർശനം നടത്തി അമേരിക്കയിലെത്തുമ്പോൾ മരണമടഞ്ഞ കുഞ്ഞിന്റെ മാതാവ് ഗർഭിണിയായിരുന്നു.
സിക്ക വൈറസ് രോഗ ബാധിതയായ കുഞ്ഞു മൈക്രോസിഫലി (തലചെറുതാകൽ) തലച്ചോറിനു പൂർണ വളർച്ചയില്ലാതിരിക്കുക തുടങ്ങിയ രോഗ ലക്ഷണങ്ങളോടു കൂടിയായിരുന്നു ജനിച്ചത്.
സിക്ക വൈറനുമായി അമേരിക്കയിൽ ഇതുവരെ 15 കുട്ടികൾ ജനിച്ചിട്ടുണ്ട്. മാത്രമല്ല അമേരിക്കയിൽ ആയിരത്തിൽ പരം ഗർഭവതികളായ സ്ത്രീകളിൽ സിക്ക വൈറസ് രോഗലക്ഷണഹ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതു വീണ്ടും ഉയരാനാണ് സാധ്യതയെന്നു സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ഇൻഡ് പ്രിവൻഷൻ അധികൃതർ പറയുന്നു.
7300 അമേരിക്കക്കാർ സിക്ക വൈറസ് രോഗ ബാധിതരാണ്. പ്രത്യേക തരം കൊതുകുകളാണ് രോഗാണുക്കളെ മറ്റുള്ളവരിലേയ്ക്കു വ്യാപിപ്പിക്കുന്നത്. കൊതുകുകളെ നശിപ്പിക്കുന്നതിനും വളരാൻ അനുകൂല സാഹചര്യം നൽകാതിരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതോടൊപ്പം പരിസര ശുദ്ധീകരണത്തിും കൊതുകുകടി ഏല്കാതിരിക്കുന്നതിനുമുള്ള മുൻ കരുതലുകൾ സ്വീകരിക്കണമെന്നു ഡിഡിസി അധികൃതർ മുന്നറിയിപ്പു നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top