എസ്‌ഐപിടിയു ജീവനക്കാരുടെ സമരം; ഡബ്ലിൻ ലൂക്കാസ് സർവീസ് നിർത്തി വച്ചു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രണ്ടു ദിവസത്തെ പണിമുടക്കു പ്രഖ്യാപിച്ചു ഡബ്ലിനിലെ എസ്‌ഐപിടിയു ജീവനക്കാർ രംഗത്തെത്തിയതോടെ ഡബ്ലിൻ ലൂക്കാസ് സർവീസ് നിർത്തി വയ്‌ക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ. 53 ശതമാനം ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ലൂക്കാസ് ജീവനക്കാരുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. രണ്ടു ദിവസത്തേയ്ക്കുള്ള സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏതാണ്ട് 90,000 ത്തോളം ലൂക്കാസ് ഉപഭോക്താക്കളായ സാധാരണക്കാരാണ് ഇപ്പോൾ മറ്റു ഗതാഗത മാർഗങ്ങളെ ആശ്രയിച്ചു ജീവിക്കുന്നതെന്നാണ് റിപ്പോർട്ടുകളുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

siptu1
ഇതോടെ ഇപ്പോൾ രണ്ടു ദിവസത്തേയ്ക്കു നിർത്തി വച്ചിരിക്കുന്ന ഷെഡ്യൂളുകൾ അടുത്ത ആഴ്ചത്തേയ്ക്കു മാറ്റി വയ്ക്കുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ സമരം അവസാനിപ്പിക്കുന്നതിനു വേണ്ട ഇടപെടൽ ഒരു ഭാഗത്തു നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷ അധികൃതർക്കും ഇല്ല.
എന്നാൽ, 40 ശതമാനം ജീവനക്കാർക്കും ശമ്പള വർധനവ് ആവശ്യപ്പെട്ട് ലൂക്കാസ് ജീവനക്കാർ സമരം നടത്തുന്നതോടെ ലൂക്കാസ് ഓപ്പറേറ്റർമാരും എസ്‌ഐപിടിയുവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.

siptu2

എന്നാൽ, സംഭവത്തിൽ അധികമായി ഏതെങ്കിലും രീതിയിലുള്ള ഇടപെടൽ ആവശ്യമാണെങ്കിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി അടക്കമുള്ളവർ അറിയിച്ചുട്ടുണ്ട്. ഇതേ സാഹചര്യത്തിൽ സമരം എങ്ങിനെ നേരിടുമെന്ന ആശങ്കകളും ശക്തമായിട്ടുണ്ട്.

Top