പി.പി ചെറിയാൻ
കാലിഫോർണിയ: നോർത്തേൺ കാലിഫോർണിയ അലിഗർ മുസ്ലിം യൂണിവേഴ്‌സിറ്റി അലുമിനി അസോസിയേഷന്റെ അഭിമുഖ്യത്തിൽ സർ സയ്ദ് ദിനാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 13 ശനിയാഴ്ച ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന കവി സമ്മേളനത്തിൽ നസീർ ടുറാമ്പി, ഇക്ബാൽ അഷർ, ഹൈദർ ജലീസി, രക്ഷന്റ് നവീദ്, നൗഷ അമ്പ്രാർ, തുടങ്ങിയവർക്കൊപ്പം റ്റാഷി സഹീർ, അഹ്മർ ഷെഹ് വാർ എന്നിവരും പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിച്ചു. അലിഗർ മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകൻ സർ സയ്ദ്ദ് അഹമ്മദ് ഖാന്റെ സ്മരണ സജീവമായി നിലനിർത്തുന്നതിനും ഈ പരിപാടിയിൽ നിന്നും ലഭിക്കുന്ന മിച്ച വിഹിതം ഇന്ത്യയിലെ അർഹരായ നിർധന വിദ്യാർഥികൾക്കു നൽകുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 550 212 2544 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.