പി.പി ചെറിയാൻ
ന്യൂജേഴ്‌സി: മാതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടയിൽ ആറു വയസുകാരന്റെ വെടിയേറ്റ് നാലു വയസുള്ള സഹോദരൻ കൊല്ലപ്പെട്ട സംഭവം ന്യൂജേഴ്‌സി ഈസ്റ്റ് ഓറഞ്ചിൽ നിന്നും റിപ്പോർട്ട് ചെയ്തു.
ജൂൺ 25 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അലക്ഷ്യമായി വച്ചിരുന്ന മാതാവിന്റെ തോക്ക് ആറു വയസുകാരൻ എടുത്തു. സഹോദരനുമായി വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകിട്ട് 4.30 നു മരണം സംഭവിച്ചു. ലോഡ് ചെയ്ത തോക്ക് ലോക്കറിൽ സൂക്ഷിക്കാതെ അലക്ഷ്യമായി വെച്ചതിനെ പൊലീസ് മാതാപിതാക്കൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട്, 310,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു. ഇത്തരം സംഭവങ്ങൾ പലപ്പോഴും ആവർത്തിക്കപ്പെട്ടിട്ടും മാതാപിതാക്കൾ വീടിനകത്തുള്ള തോക്കുകൾ ഭദ്രമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കുട്ടിയുടെ കയ്യിൽ തോക്ക് എങ്ങിനെ എത്തിയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.