ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 29 ശനിയാഴ്ച.സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ മലനിരകളിലേക്കുള്ള തീർത്ഥാടനം ഒരുക്കങ്ങൾ തുടങ്ങി !

ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 29 ശനിയാഴ്ച. ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ശനിയാഴ്ച (ജൂലൈ 29) നടക്കും. കൗണ്ടി മയോയിലുള്ള ക്രോഗ് പാട്രിക് മലയുടെ ബേസ് സെൻ്ററിലെ ഗ്രോട്ടോയിൽ രാവിലെ 8.30 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് ശേഷം മലകയറ്റം ആരംഭിക്കും.

അയർലണ്ടിൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ സെൻ്റ് പാട്രിക്കിൻ്റെ പാദസ്പർശമേറ്റ മലനിരകളിലേയ്ക്ക് അഞ്ചാം നൂറ്റാണ്ടുമുതൽ തീർത്ഥാടകർ പ്രവഹിച്ചിരുന്നു. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തി അഞ്ഞൂറ്റി ഏഴ് അടി ഉയരമുള്ള സമുദ്രതീരത്തുള്ള മനോഹരമായ മലയിൽ സെൻ്റ് പാട്രിക് നാപ്പതുദിവസം ഉപവാസത്തിൽ കഴിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘റീക്ക് സൺഡേ’ എന്നറിയപ്പെടുന്ന ജൂലൈ മാസത്തിലെ അവസാന ഞായറാഴചയോടനുബന്ധിച്ചും അല്ലാതെയും ആയിരക്കണക്കിനു വിശ്വാസികൾ വ്രതശുദ്ധിയോടെ നഗ്നപാദരായി വിശുദ്ധ മലനിരകൾ കയറുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയാണ് തീർത്ഥാടനത്തിനു നേതൃത്വം കൊടുക്കുന്നത്.

കുട്ടികളെയും മുതിർന്നവരെയും അടക്കം ഏവരേയും തീർത്ഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും, തീർത്ഥാടകർ ശനിയാഴ്ച് രാവിലെ 8.30മണിക്ക് ക്രോഗ് പാട്രിക് ബേസ് സെൻ്ററിൽ ഒത്തുകൂടണമെന്നും സഭാ നേതൃത്വം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : shaju mathew- 087 2523283,Joby John +353 (86) 372 5536

Top